ഒഡീഷ പഠന സംഘം മുരിയാട് മുരിയാട് ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി.

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒഡീഷയിൽ നിന്നും കേരളത്തിലെത്തിയ പ്രതിനിധി സംഘം മുരിയാട് ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു .
ചീഫ് ജനറൽ മാനേജർ ഓഫ് ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ശ്രീമതി.സുസ്മിത ബെഹ്റ,
മേഘാനന്ദ് ബഹന, സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസർ ഓ ഡി എം എ ഗൗരി ശങ്കർ മിശ്ര എന്നിവരാണ് സന്ദർശനം നടത്തിയത്.
മുരിയാട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ആരോഗ്യ പദ്ധതിയായ ജീവധാരയെപ്പറ്റി സവിസ്തരം അന്വേഷിച്ചറിഞ്ഞ് ഒപ്പം തന്നെ ഡിസാസ്റ്റർ മാനേജ്മെൻറ് പ്രവർത്തനരംഗത്തും കാർബൺ ന്യൂട്രാലിറ്റി , പ്രാദേശിക ടൂറിസം, ഡിജി മുരിയാട് തുടങ്ങി പഞ്ചായത്ത് നടത്താൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും പ്രതിനിധി സംഘം അന്വേഷിച്ചറിയുകയുണ്ടായി.
പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ആമുഖ അവതരണം നടത്തി. പദ്ധതികളെ സംബന്ധിച്ച് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫ എം ബാലചന്ദ്രനും, ആസൂത്രണ സമിതി അംഗം ഡോ കേസരി മേനോനും ,വിശദീകരിച്ചു.
കില ഫാക്കൽട്ടി ഡോ കെ ശ്രീകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് രതി ഗോപി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത് ,ശ്രീജിത്ത് പട്ടത്ത് ,എ എസ് സുനിൽകുമാർ ,നിജി വത്സൻ, മണി സജയൻ ,നിഖിത അനൂപ് ,മനീഷ മനീഷ് തുടങ്ങിയവരും ,പഞ്ചായത്ത് സെക്രട്ടറി റെജി പോൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു. ജീവധാര പദ്ധതിയുടെ മുന്നൊരുക്കങ്ങളെ സംബന്ധിച്ചും പ്രാഥമിക പ്രവർത്തനങ്ങളും ഏറെ ആകാംക്ഷയോടുകൂടിയാണ് പ്രതിനിധി സംഘം ശ്രവിച്ചത്. പഞ്ചായത്ത് നടപ്പിലാക്കാൻ പോകുന്ന ഡിജി മുരിയാട് ,ഡെസ്റ്റിനേഷൻ ടൂറിസം, കേര മുരിയാട്,തുടങ്ങിയ പദ്ധതികളും ഏറെ മാതൃകാപരമാണെന്നും അനുകരണീയമാണെന്നും പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.
കേരളത്തിൽ നടക്കുന്ന ഇത്തരം പ്രാദേശിക വികസന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാക്കാവുന്നതാണെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. 

Leave a Reply

Your email address will not be published. Required fields are marked *