ഊരകം : മുരിയാട് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായിരുന്ന എം. കെ. കോരുകുട്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് ബ്ളോക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്‌ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.എൽ.ബേബി അധ്യക്ഷത വഹിച്ചു.
ജോസ് ആലപ്പാടൻ, ടി.എൽ.ജോണി, എൻ.ജെ.ജോഷി, എം.കെ.കലേഷ്, ടി.കെ.വേലായുധൻ എന്നിവർ പ്രസംഗിച്ചു.