IJKVOICE

കരുവന്നൂര്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിന് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായി യു പി വിഭാഗത്തില്‍ ഓവറോള്‍ കീരിടം

കരുവന്നൂര്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിന് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായി യു പി വിഭാഗത്തില്‍ ഓവറോള്‍ കീരിടം.അറബിക്ക് കലോത്സവത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും എല്‍ പി ജനറല്‍ വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും സ്‌കൂള്‍ കരസ്ഥമാക്കിയിരുന്നു.ഉപജില്ലാ പ്രവര്‍ത്തി പരിചയ മേളയിലും ഈ വര്‍ഷം സ്‌കൂള്‍ ഓവറോള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു.

കേരള ചരിത്രത്തിലെ പ്രോജ്വലമായ അധ്യായങ്ങൾ രചിച്ച ചരിത്രപുരുഷൻ അയ്യങ്കാളിയുടെ ചരിത്രം സമാനതകളില്ലാത്തതാണെന്ന് കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ പറഞ്ഞു. കെപിഎംഎസ് മുരിയാട് യൂണിയൻ ജനറൽബോഡിയോഗം അശ്വതി ആർക്കിഡിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

മുരിയാട് : കേരള ചരിത്രത്തിലെ പ്രോജ്വലമായ അധ്യായങ്ങൾ രചിച്ച ചരിത്രപുരുഷൻ അയ്യങ്കാളിയുടെ ചരിത്രം സമാനതകളില്ലാത്തതാണെന്ന് കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ പറഞ്ഞു. കെപിഎംഎസ് മുരിയാട് യൂണിയൻ ജനറൽബോഡിയോഗം അശ്വതി ആർക്കിഡിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തിൽ പൊതു ഇടങ്ങൾ സൃഷ്ടിച്ചത് അദ്ദേഹത്തിൻ്റെ സംഭാവനയായിരുന്നുവെന്നും പി എൻ സുരൻ കൂട്ടിച്ചേർത്തു. ഒരു നൂറ്റാണ്ട് മുൻപ് വെങ്ങാനൂരിൽ അയ്യൻകാളി സ്ഥാപിച്ച ചരിത്ര വിദ്യാലയം സംരക്ഷിക്കാനുള്ള ചരിത്ര സ്മാരക നിധി വിജയിപ്പിക്കുവാൻ യൂണിയൻ ജനറൽബോഡിയോഗം തീരുമാനിച്ചു. […]

ഡോൺ ബോസ്കോ ഓൾ കേരള ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് സമാപിച്ചു,തേവരയും, ഗിരി ദീപവും, കേരള പോലിസും.ജേതാക്കൾ

ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്ക്കൂളിന്റെ ഡയമന്റ് ജൂബിലിയോടനുബന്ധിച്ച് നടത്തിയ ഓൾ കേരള ബാസ്കറ്റ് ബോൾ ടൂർണമെന്റ് നാല് ദിവസങ്ങളിലായി മുപ്പത് ടീമുകൾ പങ്കെടുത്തു സ്ക്കൂൾ വിഭാഗത്തിൽ ആൺകുട്ടികളുടെ മൽസരത്തിൽ കോട്ടയം ഗിരിദീപം ബഥനി സ്ക്കൂൾ(88 – 68) കൊരട്ടി എച്ച്.എസ്.എസിനെ തോൽപ്പിച്ച് ജേതാക്കളായി പെൺകുട്ടികളുടെ വിഭാഗത്തിൽ തേവര സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. (43 – 59 ) കോഴിക്കോട് പ്രൊവിഡൻസ് എച്ച്.എസ്.എസ്. നെ തോൽപ്പിച്ചു ജേതാക്കളായി സിനിയർ വിഭാഗത്തിൽ കേരള പോലിസ് ടീം (81-66)കെ.എസ്.ഇ.ബി.യെ തോൽപ്പിച്ചു സമാപന […]

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷിക്കാരുടെ അധ്യാപക അനധ്യാപക തസ്തികളിലെ നിയമനത്തിലെ കാലതാമസം ഒഴിവാക്കി കാര്യക്ഷമമാക്കണമെന്ന് ഡിഫറെന്റ്ലി ഏബിള്‍ഡ് ‌ പേഴ്ൺസ് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിൽ ചേർന്ന ഭിന്നശേഷിക്കാരായ അധ്യാപക അനധ്യാപക ഉദ്യോഗാർത്ഥികളുടെ യോഗം ആവശ്യപ്പെട്ടു.

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷിക്കാരുടെ അധ്യാപക അനധ്യാപക തസ്തികളിലെ നിയമനത്തിലെ കാലതാമസം ഒഴിവാക്കി കാര്യക്ഷമമാക്കണമെന്ന് ഡിഫറെന്റ്ലി ഏബിള്‍ഡ് ‌ പേഴ്ൺസ് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിൽ ചേർന്ന ഭിന്നശേഷിക്കാരായ അധ്യാപക അനധ്യാപക ഉദ്യോഗാർത്ഥികളുടെ യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ഉയർത്തിപ്പിടിച്ച് സെപ്റ്റംബർ 13ന് രാവിലെ 10 മണിക്ക് തൃശ്ശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണയം നടത്താൻ തീരുമാനിച്ചു യോഗം ഡി എ ഡബ്ല്യു എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് ഒ […]

ജെ.സി.ഐ.ഇരിങ്ങാലക്കുട ആഗോള തലത്തിൽ നടത്തുന്ന വാരാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട കിഴക്കേ പള്ളിക്ക് സമീപം അപകടങ്ങൾ നടക്കുന്ന വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു

ജെ.സി.ഐ.ഇരിങ്ങാലക്കുട ആഗോള തലത്തിൽ നടത്തുന്ന വാരാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട കിഴക്കേ പള്ളിക്ക് സമീപം അപകടങ്ങൾ നടക്കുന്ന വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു ജെ.സി.ഐ. ആഗോള തലത്തിൽ ഓരാഴ്ച നീണ്ടു നിൽക്കുന്ന വാരാഘോഷങ്ങളുടെ ഭാഗമായി, ആരോഗ്യ സേവന പ്രവർത്തനങ്ങൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, സാമുഹ്യ, വികസന പ്രവർത്തനങ്ങൾ എന്നിവക്ക് പ്രധാന്യം നൽകി കൊണ്ടുളള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത് വാരാഘോഷങ്ങളുടെ ഭാഗമായി ഹെൽത്ത് ക്യാമ്പ്, അവയവ ദാന സമ്മതപത്രം നൽകൽ ചെടികൾ വെച്ച് പിടിപ്പിക്കൽ തുടങ്ങിയ പദ്ധതികളും നടത്തുന്നുണ്ട് കോൺവെക്സ് മിറർ […]

ഓണാഘോഷം അവിസ്മരണീയമാക്കി നെല്ലിമുറ്റം പൂർവ്വ വിദ്യാർഥി കൂട്ടായ്മ

കോണത്തുകുന്ന് : കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ വീണ്ടും ഒത്തുചേർന്ന് നടത്തിയ ഓണാഘോഷം അവിസ്മരണീയ അനുഭവമായി മാറി. കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ പൂർവ്വ വിദ്യാർഥി – അധ്യാപക സംഘടന നെല്ലിമുറ്റത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായാണ് പ്രായഭേദമന്യേ പൂർവ്വ വിദ്യാർഥികൾ ഒത്തുചേർന്നത്. കോണത്തുകുന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. നെല്ലിമുറ്റം പ്രസിഡന്റ് എ.വി. പ്രകാശ് അധ്യക്ഷനായി. വാർഡംഗങ്ങളായ കെ.കൃഷ്ണകുമാർ, സിമി റഷീദ് എന്നിവർ ഉപഹാര സമർപ്പണം നടത്തി. പൂർവ്വ […]

ഡോൺബോസ്കോ സ്കൂൾ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഓൾ കേരള ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ്,ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി, ടി .കെ. ഷൈജു ഉദ്ഘാടനം ചെയ്തു

ഡോൺബോസ്കോ സ്കൂൾ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഓൾ കേരള ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ്,ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി, ടി .കെ. ഷൈജു ഉദ്ഘാടനം ചെയ്തു.ഡോൺ ബോസ്കോ റെക്ടർ ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ സന്തോഷ് മാത്യു,തൃശ്ശൂർ ജില്ല ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡൻറ് ഡോക്ടർ രാജു ഡേവീസ്, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ മനു പീടികയിൽ,ഫാദർ ജോയിസൺ മുളവരിക്കൽ,ഫാദർ ജോസിൻ താഴത്തട്ട് , എൽ പി സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ഓമന വി.പി,ഡയമണ്ട് ജൂബിലി […]

സാക്ഷരതാ ദിനത്തിൽ അക്ഷര പൂമരം ഒരുക്കി മുരിയാട് എ യു പി സ്കൂളിലെ വിദ്യാർഥികൾ

മുരിയാട്…മുരിയാട് എ യു പി സ്കൂളിൽ ലോക സാക്ഷരതാ ദിനത്തിൽ അക്ഷര പൂമരം ഒരുക്കി. മലയാള ഭാഷാലോകത്തെ മികച്ച സാഹിത്യകൃതികളെയും സാഹിത്യകാരന്മാരെയും വർണ്ണന, ആസ്വാദനക്കുറിപ്പ്,ജീവചരിത്രം, കഥാപാത്രനിരൂപണം തുടങ്ങിയ വിവിധ വ്യവഹാര രൂപങ്ങളിലൂടെ അക്ഷര മരത്തിൻറെ ഭാഗമാക്കി. കുട്ടികൾക്ക് സാഹിത്യകാരന്മാരെയും സാഹിത്യകൃതികളെയും അറിയാനും വിവിധ വ്യവഹാര രൂപങ്ങൾ പരിചയപ്പെടാനും ഈ പ്രവർത്തനം വഴിയൊരുക്കി. മുരിയാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീജിത്ത് പട്ടത് സന്നിഹിതനായിരുന്നു. സാക്ഷരതയുടെ ശക്തമായ അടിത്തറ അറിവിൻറെയും ഭാവനയുടെയും ലോകം തുറക്കുന്നതിന്റെ താക്കോൽ ആണെന്ന് അദ്ദേഹം […]

പി.ആർ ബാലൻ മാസ്റ്ററുടെ 11-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു

പി.ആർ ബാലൻ മാസ്റ്റർ ദിനാചരണം: പ്രകടനം, അനുസ്മരണസമ്മേളനം. CPI(M) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായും കേരള കർഷക സംഘം തൃശൂർ ജില്ലാ ട്രഷററുമായിരുന്ന പി.ആർ ബാലൻ മാസ്റ്ററുടെ 11-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം CPI (M) സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ ഉദ്ഘാടനം നിർവ്വഹിച്ചു.CPI(M) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി V.A. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി […]

ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിലെ സ്ക്കൂൾ വിദ്യാർത്ഥികളുടെ സൗജന്യ കണ്ണ് പരിശോദന പദ്ധതിക്കും സൗജന്യ കണ്ണട വിതരണ പദ്ധതിക്കും തുടക്കമായി.

ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിലെ സ്ക്കൂൾ വിദ്യാർത്ഥികളുടെ സൗജന്യ കണ്ണ് പരിശോദന പദ്ധതിക്കും സൗജന്യ കണ്ണട വിതരണ പദ്ധതിക്കും തുടക്കമായി. നേത്ര ഐ കെയറിന്റെ സഹകരണത്തോടെ പതിനയ്യായിരം സ്ക്കൂൾ വിദ്യാർത്ഥികളുടെ സൗജന്യ കണ്ണ് പരിശോദനയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനവും സൗജന്യ കണ്ണ് പരിശോദന ക്യാമ്പും ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ജെയിംസ് വളപ്പില നിർവ്വഹിച്ചു. അഡ്വ. ജോൺ നിധിൻ തോമസ് […]