ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിലെ സ്ക്കൂൾ വിദ്യാർത്ഥികളുടെ സൗജന്യ കണ്ണ് പരിശോദന പദ്ധതിക്കും സൗജന്യ കണ്ണട വിതരണ പദ്ധതിക്കും തുടക്കമായി. നേത്ര ഐ കെയറിന്റെ സഹകരണത്തോടെ പതിനയ്യായിരം സ്ക്കൂൾ വിദ്യാർത്ഥികളുടെ സൗജന്യ കണ്ണ് പരിശോദനയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനവും സൗജന്യ കണ്ണ് പരിശോദന ക്യാമ്പും ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ജെയിംസ് വളപ്പില നിർവ്വഹിച്ചു. അഡ്വ. ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡീഷണൽ ക്യാബനറ്റ് സെക്രട്ടറി പ്രദീപ് മേനോൻ പത്മജ പ്രദീപ് മേനോൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.ബിജോയ് പോൾ സ്വാഗതവും ട്രഷറർ അഡ്വ മനോജ് ഐബൻ നന്ദിയും പറഞ്ഞു. യോഗത്തിൽ വച്ച് മികച്ച വിദ്യാർത്ഥിക്കുളള അവാർഡ് വിതരണം ജോൺ കെ ഫ്രാൻസീസ് നിർവ്വഹിച്ചു. ഡോ. V.A. ബാസ്റ്റിൻ , അഡീഷണൽ ക്യാബനറ്റ് സെക്രട്ടറി പ്രദീപ് മേനോൻ , കോർഡിനേറ്റർ പത്മജ പ്രദീപ്,സ്ക്കൂൾ പ്രിൻസിപ്പൽ ഉഷ ടീച്ചർ,PTA പ്രസിഡണ്ട് അനിൽകുമാർ എന്നിവർ സംസാരിച്ചു.