എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷിക്കാരുടെ അധ്യാപക അനധ്യാപക തസ്തികളിലെ നിയമനത്തിലെ കാലതാമസം ഒഴിവാക്കി കാര്യക്ഷമമാക്കണമെന്ന് ഡിഫറെന്റ്ലി ഏബിള്‍ഡ് പേഴ്ൺസ് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിൽ ചേർന്ന ഭിന്നശേഷിക്കാരായ അധ്യാപക അനധ്യാപക ഉദ്യോഗാർത്ഥികളുടെ യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ഉയർത്തിപ്പിടിച്ച് സെപ്റ്റംബർ 13ന് രാവിലെ 10 മണിക്ക് തൃശ്ശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണയം നടത്താൻ തീരുമാനിച്ചു
യോഗം ഡി എ ഡബ്ല്യു എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് ഒ എസ് റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി എ മണികണ്ഠൻ, സംസ്ഥാന കമ്മിറ്റി അംഗം കെ ബാലചന്ദ്രൻ പി ഐ യൂസഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു
എയ്ഡഡ് മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പിഐ യൂസഫ് മാസ്റ്റർ രക്ഷാധികാരിയും കെ.ബാലചന്ദ്രൻ കൺവീനറും, രഞ്ജിനി പി ജോയിൻ കൺവീനറുമായി
10 അംഗ സഹായ സമിതിയും രൂപീകരിച്ചു.