ജെ.സി.ഐ.ഇരിങ്ങാലക്കുട ആഗോള തലത്തിൽ നടത്തുന്ന വാരാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട കിഴക്കേ പള്ളിക്ക് സമീപം അപകടങ്ങൾ നടക്കുന്ന വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു

ജെ.സി.ഐ.ഇരിങ്ങാലക്കുട ആഗോള തലത്തിൽ നടത്തുന്ന വാരാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട കിഴക്കേ പള്ളിക്ക് സമീപം അപകടങ്ങൾ നടക്കുന്ന വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു ജെ.സി.ഐ. ആഗോള തലത്തിൽ ഓരാഴ്ച നീണ്ടു നിൽക്കുന്ന വാരാഘോഷങ്ങളുടെ ഭാഗമായി, ആരോഗ്യ സേവന പ്രവർത്തനങ്ങൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, സാമുഹ്യ, വികസന പ്രവർത്തനങ്ങൾ എന്നിവക്ക് പ്രധാന്യം നൽകി കൊണ്ടുളള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത് വാരാഘോഷങ്ങളുടെ ഭാഗമായി ഹെൽത്ത് ക്യാമ്പ്, അവയവ ദാന സമ്മതപത്രം നൽകൽ ചെടികൾ വെച്ച് പിടിപ്പിക്കൽ തുടങ്ങിയ പദ്ധതികളും നടത്തുന്നുണ്ട് കോൺവെക്സ് മിറർ സ്ഥാപനം ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസൺ നിർവ്വഹിച്ചു, ജെയിസൺ പൊന്തോക്കൻ അദ്ധ്യക്ഷത വഹിച്ചു മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, ഡയസ് ജോസഫ്, ഡോ. സിജോ വർഗിസ് പട്ടത്ത്, മണിലാൽ. വി. ബി. സെനറ്റർ ഷാജു പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *