IJKVOICE

സാക്ഷരതാ ദിനത്തിൽ അക്ഷര പൂമരം ഒരുക്കി മുരിയാട് എ യു പി സ്കൂളിലെ വിദ്യാർഥികൾ

മുരിയാട്…മുരിയാട് എ യു പി സ്കൂളിൽ ലോക സാക്ഷരതാ ദിനത്തിൽ അക്ഷര പൂമരം ഒരുക്കി. മലയാള ഭാഷാലോകത്തെ മികച്ച സാഹിത്യകൃതികളെയും സാഹിത്യകാരന്മാരെയും വർണ്ണന, ആസ്വാദനക്കുറിപ്പ്,ജീവചരിത്രം, കഥാപാത്രനിരൂപണം തുടങ്ങിയ വിവിധ വ്യവഹാര രൂപങ്ങളിലൂടെ അക്ഷര മരത്തിൻറെ ഭാഗമാക്കി. കുട്ടികൾക്ക് സാഹിത്യകാരന്മാരെയും സാഹിത്യകൃതികളെയും അറിയാനും വിവിധ വ്യവഹാര രൂപങ്ങൾ പരിചയപ്പെടാനും ഈ പ്രവർത്തനം വഴിയൊരുക്കി. മുരിയാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീജിത്ത് പട്ടത് സന്നിഹിതനായിരുന്നു. സാക്ഷരതയുടെ ശക്തമായ അടിത്തറ അറിവിൻറെയും ഭാവനയുടെയും ലോകം തുറക്കുന്നതിന്റെ താക്കോൽ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാന അധ്യാപിക ശ്രീമതി എം പി സുബി ടീച്ചർ അധ്യക്ഷയായിരുന്നു ശ്രീമതി സംഗീത ടീച്ചർ സ്വാഗതവും ശ്രീ രാമചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു