ഡോൺബോസ്കോ സ്കൂൾ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഓൾ കേരള ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ്,ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി, ടി .കെ. ഷൈജു ഉദ്ഘാടനം ചെയ്തു

ഡോൺബോസ്കോ സ്കൂൾ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഓൾ കേരള ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ്,ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി, ടി .കെ. ഷൈജു ഉദ്ഘാടനം ചെയ്തു.ഡോൺ ബോസ്കോ റെക്ടർ ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ സന്തോഷ് മാത്യു,തൃശ്ശൂർ ജില്ല ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡൻറ് ഡോക്ടർ രാജു ഡേവീസ്, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ മനു പീടികയിൽ,ഫാദർ ജോയിസൺ മുളവരിക്കൽ,ഫാദർ ജോസിൻ താഴത്തട്ട് , എൽ പി സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ഓമന വി.പി,ഡയമണ്ട് ജൂബിലി ഓർഗനൈസിങ് സെക്രട്ടറി ലൈസ സെബാസ്റ്റ്യൻ,സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഡോക്ടർ സ്റ്റാലിൻ റാഫേൽ,കൺവീനർ ജോസഫ് ചാക്കോ,പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ,പി. ടി.എ. പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി,സെബി മാളിയേക്കൽ, ടൂർണമെന്റ് കൺവീനർ സന്ദേശ് ഹരിദാസ്,എന്നിവർ പ്രസംഗിച്ചു.

ഡോൺ ബോസ്കോ സ്കൂളിൽ വച്ച് നാലു ദിവസങ്ങളിലായി നടത്തുന്ന ഓൾ കേരള ടൂർണമെന്റിൽ കേരളത്തിലെ പ്രശസ്തരായ സ്കൂളുകളും ക്ലബ്ബുകളും ഉൾപ്പെടെ 30 ഓളം ടീമുകൾ പങ്കെടുക്കുന്നു.പതിനൊന്നാം തീയതി തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നടക്കുന്ന ഫൈനൽ മത്സരങ്ങളിൽ സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി,സമ്മാനദാനം നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *