IJKVOICE

കാറളത്തെ ഭാര്യ വീട്ടിൽ നിന്നും യുവാവിനെ കാണാതായതായിപരാതി. എടതിരിഞ്ഞി സ്വദേശി കുരിയ കാട്ടിൽ

രാകേഷ്. 41 വയസിനെയാണ് 16-ാം തിയതി മുതൽ കാണാതായിരിക്കുന്നത് . ഇത് സംബന്ധിച്ച് ഇദ്ദേഹത്തിൻ്റെ ഭാര്യ കാട്ടൂർ പോലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോസ് കളർ കള്ളി ഷർട്ടും ആഷ് കളർ പാൻ്റുമാണ് കാണാതാക്കുമ്പോൾ ധരിച്ചിരുന്ന വേഷം.

വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്ത പടിയൂര്‍ ഗ്രാമ പഞ്ചായത്ത് ബിജെപി അംഗം ശ്രീജിത്ത് മണ്ണായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ ഡി എഫ് പടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

ടെക്ലെറ്റിക്സ് ’24 ന് വർണാഭമായ തുടക്കം

ഇരിങ്ങാലക്കുട : അക്കാദമിക് മേഖലയിലുള്ളവർ സാങ്കേതിക വിദ്യാ വികസനത്തിൽ നേരിട്ട് പങ്കാളികളാകണമെന്ന് എൻ പി ഒ എൽ മുൻ അസോസിയേറ്റ് ഡയറക്ടർ എ ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റ് ടെക്ലെറ്റിക്സ് ’24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി ആർ ഡി ഒ അടക്കമുള്ള സ്ഥാപനങ്ങൾക്ക് വേണ്ടി ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ കോളേജുകൾക്ക് കൂടുതൽ അവസരങ്ങൾ ഇനി ലഭിക്കും. സ്റ്റാർട്ട് അപ്പുകളുമായി. സഹകരിച്ച് അത്തരം ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അക്കാദമിക് […]

തൃശ്ശൂര്‍ കൊടകരയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.തൃക്കൂര്‍ സ്വദേശി 21 വയസ്സുള്ള കൃഷ്ണ പ്രസാദ് ആണ് മരിച്ചത്. അപകടത്തില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റു.ദേശീയപാത കൊടകരയിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു അപകടം. ചാലക്കുടി നിർമല കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ കൃഷ്ണപ്രസാദും സുഹൃത്തും കോളേജിൽ നിന്ന് വരുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണപ്രസാദിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുഹൃത്തിനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊടകര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ആദരാഞ്ജലികൾ

സി.പി.ഐ(എം) കാരുകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറി അശോകൻ കളരിക്കലിൻ്റെ സഹോദരൻ ഉണ്ണിക്യഷ്ണൻ 59 വയസ്സ് നിര്യാതനായി. സംസ്കാരം നാളെ. വിവാഹിതനല്ല. സഹോദരങ്ങൾ കളരിക്കൽ അശോകൻ, ഹരിദാസൻ, സരസ്വതി, വിജയലക്ഷ്മി