IJKVOICE

ആറാട്ടുപുഴ ക്ഷേത്രത്തിലെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.*

*ആറാട്ടുപുഴ ശ്രീശാസ്താ പുരസ്ക്കാരം എ. പത്മനാഭന്,* *സന്തോഷ്സ്മൃതി പുരസ്കാരം മാധവവാര്യർക്ക്* ആറാട്ടുപുഴ : ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് എല്ലാ വർഷവും നൽകി വരുന്ന ആറാട്ടുപുഴ ശ്രീശാസ്താ പുരസ്കാരവും സന്തോഷ്സ്മൃതി പുരസ്കാരവും പ്രഖ്യാപിച്ചു. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ ദീർഘനാളത്ത ജോ.സെക്രട്ടറി ആയിരുന്ന എ. പത്മനാഭന് ശ്രീശാസ്താ പുരസ്ക്കാരം സമർപ്പിക്കും. ശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത സ്വർണ്ണപ്പതക്കവും കീർത്തി ഫലകവും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് ഈ പുരസ്കാരം . എഴുപത് വർഷമായി തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിൽ പാരമ്പര്യ കഴകവൃത്തിക്കാരനായി സേവനം ചെയ്യുന്ന […]

ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ ദേശീയ ടെക്നിക്കൽ ഫെസ്റ്റിവൽ ടെക്ലെറ്റിക്‌സ് 2024ഇരിങ്ങാലക്കുട: ഫെബ്രുവരി മാസത്തിൽ സംഘടിപ്പിക്കപ്പെട്ട ടെക്ലെറ്റിക്‌സ് ആദ്യ ഫെസ്റ്റിനെ കുറിച്ചുള്ള വിശദ വിവരങ്ങളും രജിസ്ട്രേഷൻ ലിങ്കുകളും https://techletics.cce.edu.in എന്ന പോർട്ടലിൽ ലഭ്യമാണ്.

പഠനോൽസവം*

കുട്ടികളുടെ പഠന മികവ് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന പഠനോൽസവത്തിൻ്റെ ബി ആർസി തല ഉദ്ഘാടനം ചാത്താൻ മാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ നടന്നു. മുൻസിപ്പൽ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ മാൻ സി.സി ഷിബിൻ ഉദ്ഘാടനം ചെയ്തു ബിപിസി കെ. ആർ സത്യാപാലൻ സ്വാഗതം പറഞ്ഞു പ്രധാനധ്യാപിക ഷെൽബി ഇ . ടി , 45 എൽപി യുപി അധ്യാപകാരാണ് ബിആർസി തല ശില്പശാലയിൽ പങ്കെടുക്കുന്നത്. ജിജി ആർ വി , സന്ന എ. എ […]

ബിജെപി നേതാവ്

കെ സുരേന്ദ്രന്‍റെ പട്ടികജാതിക്കാരോടുള്ള അവഹേളനത്തിനെതിരെ PKS ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു ഏരിയ സെക്രട്ടറി സി ഡി സിജിത്ത് ഉദ്ഘാടനം ചെയ്തു.. ഏരിയ പ്രസിഡൻ്റ് എ വി ഷൈൻ അദ്ധ്യക്ഷത വഹിച്ചു. വി സി മണി സ്വാഗതവും കെ വി പവനൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് പി കെ മനുമോഹൻ,മീനാക്ഷി ജോഷി, എ വി പ്രസാദ്,മണി, മനോഹരൻ എന്നിവർ നേതൃത്വം നൽകി.

കരൂപ്പടന്നക്ക് അഭിമാനമായി

ഷഹഫാസിന് ഒന്നാം റാങ്ക്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി. എ (ട്രാവൽ & ടൂറിസം മാനേജ്മെന്റ് ) പരീക്ഷയിൽ (2020-2023) ഒന്നാം റാങ്ക് കരസ്ഥമാക്കി ഷഹഫാസ് കരൂപ്പടന്നയുടെ അഭിമാനമായി മാറി. കഴിഞ്ഞ ദിവസമാണ് റാങ്ക് വിവരം യൂണിവേഴ്സിറ്റി ഔദ്യോഗികമായി പബ്ലിഷ് ചെയ്തത്. ഇപ്പോൾ ചാലക്കുടി നിർമ്മല കോളേജ് (ആർട്സ്& സയൻസ്) ൽ എം.എ. ട്രാവൽ & ടൂറിസം മാനേജ്മെൻ്റ് വിദ്യാർത്ഥിയാണ് ഷഹഫാസ്. കരൂപ്പടന്ന ഹൈസ്കൂൾ ജംഗ്ഷനിൽ സ്കൂളിന് തൊട്ടടുത്ത് താമസിക്കുന്ന കുരിക്കൾ വീട്ടിൽ അബ്ദുൽസലാമിൻ്റേയും സാബിറാബിയുടേയും മകനായ ഷഹഫാസ് […]