IJKVOICE

കരുവന്നൂര്‍ പുഴയിലേയ്ക്ക് ചാടി യുവതിയുടെ മൃതദേഹം കണ്ടെത്തി.ചാടിയ ഭാഗത്ത് നിന്ന് തന്നെയാണ് മൃതദേഹം മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ചെറിയപാലം ഭാഗത്ത് നിന്നും നടന്ന് വന്ന യുവതി വലിയപാലത്തിന്റെ ഒത്ത നടുവില്‍ നിന്നും കരുവന്നൂര്‍ പുഴയിലേയ്ക്ക് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.യുവതി ആരാണ് എന്ന് ഇത് വരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തിയെങ്കില്ലും യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല.തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും സ്‌കൂബ ടീം എത്തി തിരച്ചില്‍ തുടരുവേയാണ് മൃതദേഹം കണ്ടെത്തിയത്.ഇരിങ്ങാലക്കുട, ചേര്‍പ്പ് എന്നി സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.കരുവന്നൂര്‍ പാലത്തില്‍ ഇത്തരം ആത്മഹത്യകള്‍ തുടര്‍കഥയാവുകയാണ്.കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാമത്തെ ആളാണ് കരുവന്നൂര്‍ പാലത്തില്‍ നിന്നും പുഴയിലേയ്ക്ക് ചാടുന്നത്.ഒന്നര വര്‍ഷം മുന്‍പ് ഒരു വിദ്യാര്‍ത്ഥിയും പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്.ആത്മഹത്യകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പാലത്തിന് മുകളിലായുള്ള കൈവരികള്‍ക്ക് മുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് നവകേരള സദസ്സില്‍ പ്രദേശവാസികള്‍ പരാതിയും നല്‍കിയിരുന്നു.

വാറണ്ട് പ്രതി അറസ്റ്റിൽ* ആളൂർ : കൊലപാതകം അടക്കം നിരവധി കേസ്സുകളിൽ പ്രതിയായ കുഴി രമേഷ് എന്നു വിളിക്കുന്ന കൊമ്പിടിഞ്ഞാമാക്കൻ സ്വദേശി കണക്കുംകട വീട്ടിൽ സുരേഷിനെ (50 വയസ്സ് ) തൃശൂർ റൂറൽ എസ്.പി നവനീന് ശർമ്മയുടെ നിർദ്ദേശപ്രകാരം ആളൂർ ഇൻസ്പെക്ടർ കെ.സി രതീഷ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട, അളൂർ സ്റ്റേഷനുകളിൽ ക്രിമനൽ കേസ്സ് പ്രതിയാണ് ഇയാൾ. രണ്ടായിരത്തി ഇരുപതിൽ ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ ആക്രമിച്ചതിനും സംഭവമറിഞ്ഞെത്തിയ പോലീസിനെ ആക്രമിച്ചതിനും, രണ്ടായിരത്തി ഇരുപതത്തൊന്നിൽ അമ്മയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതിനും, സഹോദരന് ലഭിച്ച ഇൻഷൂറൻസ് തുകയിലെ പങ്ക് ചോദിച്ച് സഹോദരനെ തലക്കടിച്ച് പരുക്കേൽപ്പിച്ച സംഭവത്തിലെ കേസ്സുകളിലും, അളൂർ സ്റ്റേഷനിൽ ഇയാൾ പ്രതിയാണ്. രണ്ടായിരത്തി പതിനെട്ടിൽ ഇരിങ്ങാലക്കുട ഗവൺമെൻ്റ് ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ ബഹളം ഉണ്ടാക്കിയത് അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസ്സിന് ഇരിങ്ങാലക്കുടയിലും ഇയാൾ പ്രതിയാണ്. രണ്ടു കേസ്സുകളിൽ ഇയാ ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊമ്പിടിഞ്ഞാ മാക്കലിൽ നിന്നാണ് സുരേഷിനെ പിടികൂടിയത്.. ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻ്റ് ചെയ്തു. ഇൻസ്പെക്ടർ കെ.സി. രതീഷ്, എസ്.ഐ.അരിസ്റ്റോട്ടിൽ, സീനിയർ സി.പി.ഒ മാരായ ലിജോ ആൻ്റണി, പി.സി.സുനന്ദ്, ഐ.വി. സവീഷ് , ഇ.എസ്.ജീവൻ കെ.എസ്.ഉമേഷ്, എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.