Obituary

ഇരിങ്ങാലക്കുടയിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സ്ത്രീ ട്രെയിനിൽ വച്ച് കുഴഞ്ഞ് വീണ് മരണപ്പെട്ടു. ഇരിങ്ങാലക്കുട പേഷ്ക്കാർ റോഡിൽ താമസിക്കുന്ന വടക്കൂട്ട് മാരാത്ത് വീട്ടിൽ വിജയൻ്റെ ഭാര്യ ഗീത (55) ആണ് മരിച്ചത്. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 ൽ നിന്നാണ് വാർഡ് കൗൺസിലർ സന്തോഷ് ബോബൻ്റെ നേതൃത്വത്തിൽ 55 അംഗ സംഘം കഴിഞ്ഞ ദിവസം കന്യാകുമാരിയിലേയ്ക്ക് യാത്ര തിരിച്ചത്. ഇന്ന് പുലർച്ചേ കൊല്ലത്ത് എത്തിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ച് ഗീത അബോധാവസ്ഥയിലായത്. ഉടൻ കൊല്ലം സ്റ്റോപ്പിൽ ട്രെയിൻ നിർത്തി ചികിത്സ തേടുകയായിരുന്നു. 15 മിനിറ്റോളം ഇതേ തുടർന്ന് ട്രെയിൻ ഇവിടെ പിടിച്ചിട്ടു. പിന്നീട് കൊല്ലം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും മരണം സംഭവിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ക്ഷേത്ര ദർശനത്തിന് പോയ ഗീതയുടെ സ്വർണ്ണമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചിരുന്നു. ഇവർ പിന്നീട് പോലിസ് പിടിയിലായിരുന്നു. മക്കൾ : ജയൻ, അജയൻ.

Irinjalakuda news

ഇരിങ്ങാലക്കുട:-

മാപ്രാണം: സംയുക്ത കർഷക സമിതി പൊറത്തിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹി സമരത്തിൽ കർഷക സംഘടനകൾക്ക് നൽകിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ഘട്ട ഡൽഹി കർഷക…

Irinjalakuda news

ബൊക്കാഷി ബക്കറ്റ് വിതരണവും ,

ഇടാനൊരിടം ശുചിത്വ സെമിനാറും. മുരിയാട് ഗ്രാമപഞ്ചായത്ത് രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി വിവിധ വാർഡുകളിൽ ജൈവമാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി ബൊക്കാഷി ബക്കറ്റുകളുടെ വിതരണവും, ഇടാനൊരിടം ശുചിത്വ…