ഇരിങ്ങാലക്കുട:-

മാപ്രാണം:

സംയുക്ത കർഷക സമിതി പൊറത്തിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹി സമരത്തിൽ കർഷക സംഘടനകൾക്ക് നൽകിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ഘട്ട ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാപ്രാണം സെന്ററിൽ പ്രകടനവും പൊതുയോഗവും നടത്തി. കേരള കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം പൊറത്തിശ്ശേരി മേഖലാ പ്രസിഡന്റ് എം.നിഷാദ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.ജെ.ജോൺസൺ സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി വി.എസ്. പ്രതാപൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *