ഇരിങ്ങാലക്കുടയിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സ്ത്രീ ട്രെയിനിൽ വച്ച് കുഴഞ്ഞ് വീണ് മരണപ്പെട്ടു. ഇരിങ്ങാലക്കുട പേഷ്ക്കാർ റോഡിൽ താമസിക്കുന്ന വടക്കൂട്ട് മാരാത്ത് വീട്ടിൽ വിജയൻ്റെ ഭാര്യ ഗീത (55) ആണ് മരിച്ചത്. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 ൽ നിന്നാണ് വാർഡ് കൗൺസിലർ സന്തോഷ് ബോബൻ്റെ നേതൃത്വത്തിൽ 55 അംഗ സംഘം കഴിഞ്ഞ ദിവസം കന്യാകുമാരിയിലേയ്ക്ക് യാത്ര തിരിച്ചത്. ഇന്ന് പുലർച്ചേ കൊല്ലത്ത് എത്തിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ച് ഗീത അബോധാവസ്ഥയിലായത്. ഉടൻ കൊല്ലം സ്റ്റോപ്പിൽ ട്രെയിൻ നിർത്തി ചികിത്സ തേടുകയായിരുന്നു. 15 മിനിറ്റോളം ഇതേ തുടർന്ന് ട്രെയിൻ ഇവിടെ പിടിച്ചിട്ടു. പിന്നീട് കൊല്ലം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും മരണം സംഭവിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ക്ഷേത്ര ദർശനത്തിന് പോയ ഗീതയുടെ സ്വർണ്ണമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചിരുന്നു. ഇവർ പിന്നീട് പോലിസ് പിടിയിലായിരുന്നു. മക്കൾ : ജയൻ, അജയൻ.