IJKVOICE

ചേര്‍പ്പ് പള്ളിപ്പുറത്ത് പാടത്തേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു .

വല്ലച്ചിറ സ്വദേശി 45 വയസ്സുള്ള വിജയകുമാറാണ് മരിച്ചത്. അപകടത്തില്‍ ഭാര്യ വിജിത മക്കളായ വിദ്യ, ബദ്രിനാഥ് എന്നിവർക്ക് നിസാര പരിക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വിജയകുമാറും കുടുംബവും സ്വന്തം ഓട്ടോറിക്ഷയിൽ പുള്ള് ഭാഗത്തുനിന്ന് നിന്ന് പള്ളിപ്പുറം ഭാഗത്തേക്ക് വരവേയാണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോ പാടത്തേക്ക് മറിയുകയായിരുന്നു.തലയ്ക്ക് പരിക്കേറ്റ വിജയകുമാറിന് നാട്ടുകാർ ആദ്യം ചേർപ്പ് സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും പ്രവേശിച്ചെങ്കില്ലും മരണം സംഭവിക്കുകയായിരുന്നു.

നാട്ടുഭാഷകളുടെ വീണ്ടെടുപ്പിന് പ്രസക്തിയേറി വരുന്ന കാലം: ബി കെ ഹരിനാരായണൻ

ഇരിങ്ങാലക്കുട: ഗോത്രഭാഷകൾ, കടപ്പുറഭാഷകൾ, വിവിധ പ്രദേശങ്ങളിലെ നാട്ടുഭാഷകൾ തുടങ്ങിയവയുടെ വീണ്ടെടുപ്പിന് ആധുനിക മലയാള സാഹിത്യത്തിൽ ശ്രമങ്ങൾ ഏറിവരുന്നുണ്ടെന്ന് പ്രശസ്ത സിനിമാഗാനരചയിതാവ് ബി കെ ഹരിനാരായണൻ പറഞ്ഞു. പുസ്തകം അച്ചടിക്കുക എന്നത് ഒരു വലിയ ബാധ്യതയായിരുന്ന പഴയകാലത്ത് പലരും പ്രാദേശിക ഭാഷയുടെ വീണ്ടെടുപ്പിന് സാഹിത്യത്തിലൂടെ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ സാധാരണക്കാരന് അപ്രാപ്യമായിരുന്ന പുസ്തകവിപണി അത്തരം ശ്രമങ്ങൾ പരാജയപ്പെടാൻ കാരണമായി. ഇന്ന് നവമാധ്യമങ്ങളുടെ വരവോടെ വിപണനസാധ്യതകൾ ഏറുകയും പ്രാദേശികഭാഷകൾ ജനശ്രദ്ധയിലേക്ക് എത്തിക്കാൻ എഴുത്തുകാർക്ക് കഴിയുകയും ചെയ്യുന്നുണ്ട്. എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ […]

ഇന്ത്യൻ പവർലിഫ്റ്റിംഗ് ടീമിലേക്ക് തിരഞ്ഞെടുക്കാപ്പെട്ട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളായ അനഘ പി വിയും രോഹിത്ത് എസും. 2024 മെയ്‌ 5 മുതൽ 11 വരെ ഹോങ് കോങ്ങിലാണ് മത്സരം നടത്തപെടുക. സീനിയർ വിഭാഗത്തിൽ 63 കിലോ വിഭാഗത്തിലാണ് ഇരിഞ്ഞാലക്കുട സ്വദേശിയായ അനഘ മത്സരിക്കുക. കഴിഞ്ഞ വർഷം അനഘ വേൾഡ് യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിങ്ങിൽ മത്സരിച്ചിരുന്നു. രോഹിത്ത് ജൂനിയർ വിഭാഗത്തിൽ 74 കിലോ കാറ്റഗറിയിൽ മത്സരിക്കും.

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി മേനകത്ത് വീട്ടിൽ ഷാജി (49) യെയാണ് കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. നാട്ടിക ഫർക്ക റൂറൽ ബാങ്ക് കയ്പമംഗലം ശാഖയിൽ 11.08 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമായ വള പണയം വെച്ച് അമ്പതിനായിരം രൂപയും, കയ്പമംഗലം സർവ്വീസ് സഹകരണ ബാങ്കിന്റെ ചളിങ്ങാട് ശാഖയിൽ 24.450 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകൾ പണയം വെച്ച് 91,000 രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. ബാങ്ക് അധികൃതരുടെ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐ ബിജു, വനിത ജി.എസ്.ഐ നിഷി, ജി.എസ്.സി.പി.ഒ മാരായ സുനിൽകുമാർ, ജ്യോതിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിന് സമീപത്ത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം നിര്‍വഹിച്ചു.മുന്‍ എം എല്‍ എ തോമസ് ഉണ്ണിയാടന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു.50 ലക്ഷം രൂപ ചിലവിലാണ് മന്ദിരം യാഥാര്‍ത്ഥ്യം ആക്കിയത്.