വല്ലച്ചിറ സ്വദേശി 45 വയസ്സുള്ള വിജയകുമാറാണ് മരിച്ചത്. അപകടത്തില്‍ ഭാര്യ വിജിത മക്കളായ വിദ്യ, ബദ്രിനാഥ് എന്നിവർക്ക് നിസാര പരിക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വിജയകുമാറും കുടുംബവും
സ്വന്തം ഓട്ടോറിക്ഷയിൽ പുള്ള് ഭാഗത്തുനിന്ന് നിന്ന് പള്ളിപ്പുറം ഭാഗത്തേക്ക് വരവേയാണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോ പാടത്തേക്ക് മറിയുകയായിരുന്നു.തലയ്ക്ക് പരിക്കേറ്റ വിജയകുമാറിന് നാട്ടുകാർ ആദ്യം ചേർപ്പ് സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും പ്രവേശിച്ചെങ്കില്ലും മരണം സംഭവിക്കുകയായിരുന്നു.