ഭിന്നശേഷി കുട്ടി കർഷകർക്ക് ആദരം*

സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സി യുടെ തനത് പരിപാടിയായ കുട്ടി കർഷകൻ എന്ന പരിപാടിയുടെ സമ്മാനദാനം നിർവഹിച്ചു.27 കുട്ടികളാണ് കുട്ടി കർഷകൻ എന്ന പരിപാടിയിൽ പങ്കെടുത്തത്. അവർക്ക് തക്കാളി, വെണ്ട,വഴുതന, കാബേജ്, പച്ചമുളക് എന്നിവയുടെ അഞ്ചു തൈകൾ […]

തൃശൂർ മെഡിക്കൽ കോളേജിൽ ബിരുദധാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഗവർണർക്ക് വിവിധയിടങ്ങളില്‍ കരിങ്കൊടി.അത്താണിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിൽ 3 ഇടങ്ങളിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. പ്രവര്‍ത്തകര്‍ ചെറു സംഘങ്ങളായി തിരിഞ്ഞാണ് ഗവര്‍ണര്‍ക്ക് നേരെ കരിങ്കോടി കാണിച്ചത്.

സംഭവത്തില്‍ 25 എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇതിനിടെ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിന് സമീപം കരിങ്കൊടി കാണിക്കാൻ എത്തിയ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എടത്തിരിഞ്ഞി എച്ച് ഡി പി സമാജം ശ്രി ശിവകുമരേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം ഫെബ്രുവരി 15 ന് കൊടിയേറ്റത്തോടെ ആരംഭിക്കും.തുടര്‍ന്ന് അഞ്ച് ദിവസം പ്രൊഫഷണല്‍ നാടകമേളയും 21-ാം തിയ്യതി തിരുവുത്സവ ആഘോഷവും നടക്കും.