സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സി യുടെ തനത് പരിപാടിയായ കുട്ടി കർഷകൻ എന്ന പരിപാടിയുടെ സമ്മാനദാനം നിർവഹിച്ചു.27 കുട്ടികളാണ് കുട്ടി കർഷകൻ എന്ന പരിപാടിയിൽ പങ്കെടുത്തത്. അവർക്ക് തക്കാളി, വെണ്ട,വഴുതന, കാബേജ്, പച്ചമുളക് എന്നിവയുടെ അഞ്ചു തൈകൾ വീതം നവംബർ മാസത്തിൽ കൊടുത്തു. നവംബർ മാസത്തിൽ തുടങ്ങിയ ഈ പരിപാടി, മൂന്നുമാസത്തെ കാലയളവിലാണ് വിളവെടുപ്പ് പൂർത്തിയായത്. ഇവർക്ക് വേണ്ടി ഒരു വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കുകയും ഇതിൽ ചെടികളുടെ ഓരോ ഘട്ടങ്ങളിലും ഉള്ള വളർച്ചകളും അതിന്റെ ഫലങ്ങളും ഷെയർ ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല മികച്ച കുട്ടി കർഷകരുടെ വീടുകൾ സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് സന്ദർശിച്ച് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടി കർഷകന്റെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നിശ്ചയിക്കുകയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു. ബി.പി.സി കെ.ആർ സത്യപാലൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡി.പി.ഒ ബ്രിജി സാജൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. G.G.H.S.S പ്രിൻസിപ്പൽ ബിന്ദു P ജോൺ ആശംസ അർപ്പിച്ചു. ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും വിദ്യാർത്ഥികളും ബി.ആർ.സി സ്റ്റാഫുകളും പങ്കെടുത്ത ചടങ്ങിൽ സ്പെഷ്യൽ എഡ്യൂക്കേർ സുജാത ആർ നന്ദി പറഞ്ഞു.