IJKVOICE

തൃശൂർ മെഡിക്കൽ കോളേജിൽ ബിരുദധാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഗവർണർക്ക് വിവിധയിടങ്ങളില്‍ കരിങ്കൊടി.അത്താണിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിൽ 3 ഇടങ്ങളിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. പ്രവര്‍ത്തകര്‍ ചെറു സംഘങ്ങളായി തിരിഞ്ഞാണ് ഗവര്‍ണര്‍ക്ക് നേരെ കരിങ്കോടി കാണിച്ചത്.

സംഭവത്തില്‍ 25 എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇതിനിടെ

മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിന് സമീപം കരിങ്കൊടി കാണിക്കാൻ എത്തിയ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.