IJKVOICE

കടുപ്പശ്ശേരി ഗവ. യു.പി.സ്ക്കൂളിൻ്റെ വാർഷികാഘോഷം നടത്തി.

കടുപ്പശ്ശേരി ഗവ.യു. പി സ്ക്കൂളിൻ്റെ 113 -ാമത് വാർഷികവും , അദ്ധ്യാപക രക്ഷാകർത്ത്യ ദിനവും സമുചിതമായി ആഘോഷിച്ചു.. വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെൻസി ബിജു അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ധനീഷ് ഉൽഘാടനം ചെയ്തു. മികച്ച ബാലനടനുള്ള സംസ്ഥാനപുരസ്ക്കാരം നേടിയ ഡാവിഞ്ചി സന്തോഷ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ വച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം. ഗാവരോഷ് എൻഡോവ്മെൻ്റ് വിതരണവും, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സ്ൺ ഷീബ നാരായണൻ സമ്മാനദാനവും […]

ഇരട്ട അംഗീകാരവുമായി ഗ്രീന്‍ ഹോപ്പര്‍ കമ്പനി. കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഹോപ്പര്‍ കമ്പനിക്കാണ് വേള്‍ഡ് റെക്കോര്‍ഡ്, ബെസ്റ്റ് ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ എന്നീ രണ്ട് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്.

കരുവന്നൂർ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കും : മന്ത്രി ഡോ. ആർ ബിന്ദുകരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം. എൽ. എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു. കരുവന്നൂർ പാലത്തിനെ ഒരു ആത്മഹത്യാമുനമ്പാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാലത്തിൻ്റെ അരികുവശങ്ങളിൽ വയർ ഫെൻസിങ്ങ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ആത്മഹത്യകൾ കൂടിവരുന്നതിൽ പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് അടിയന്തിരമായി നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.