ബൊക്കാഷി ബക്കറ്റ് വിതരണവും ,

ഇടാനൊരിടം

ശുചിത്വ സെമിനാറും.

മുരിയാട് ഗ്രാമപഞ്ചായത്ത് രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി വിവിധ വാർഡുകളിൽ ജൈവമാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി ബൊക്കാഷി ബക്കറ്റുകളുടെ വിതരണവും, ഇടാനൊരിടം ശുചിത്വ സെമിനാറും സംഘടിപ്പിക്കുന്നു.

2023-24 വാർഷിക പദ്ധതയിൽ ഉൾപ്പെടുത്തിയാണ് ബൊക്കാഷി ബക്കറ്റ് വിതരണം നടത്തുന്നത് . എല്ലാ വീടുകളിലും ഏതെങ്കിലും തരത്തിലുള്ള ജൈവ മാലിന്യ സംസ്കരണ രീതികൾ ഉണ്ടാകണം എന്ന ലക്ഷ്യത്തോടു കൂടിയാണ് ബൊക്കാഷി ബക്കറ്റുംകളും, റിങ് കമ്പോസ്റ്റും ബയോഗ്യാസ് യൂണിറ്റുകളും വിതരണം ചെയ്യുന്നത്.

പഞ്ചായത്ത് തല ഉദ്ഘാടനം 7ാം വാർഡിലെ വനിത വ്യവസായ കേന്ദ്രത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. . ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ് അധ്യക്ഷയായിരുന്നു.

11-ാം വാർഡ് ഊരകം താരാ മഹിളാ സമാജത്തിൽ വെച്ച് നടന്ന ചടങ്ങ് എ ഡി എ എസ്. മിനി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മനീഷ മനീഷ് അധ്യക്ഷയായിരുന്നു.

14-ാം വാർഡ് കുഞ്ഞു മാണിക്യം മൂലയിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ മണി സജയൻ അധ്യക്ഷത വഹിച്ചു. വിവിധ വാർഡുകളിൽ വി.ഒ മാരായ സിനി , തനൂജ, പഞ്ചായത്തംഗങ്ങളായ നിജി വത്സൻ , നിഖിത അനൂപ്, തുടങ്ങിയവരും പങ്കെടുത്തു.

കോഴിക്കോട് നിറവ് ഹരിത സഹായ സമിതിയുടെ നേതൃത്വത്തിൽ ഇടനൊരിടം എന്ന പേരിൽ ശുചിത്വ സെമിനാറും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *