IJKVOICE

കരൂപ്പടന്നക്ക് അഭിമാനമായി

ഷഹഫാസിന് ഒന്നാം റാങ്ക്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി. എ (ട്രാവൽ & ടൂറിസം മാനേജ്മെന്റ് ) പരീക്ഷയിൽ (2020-2023) ഒന്നാം റാങ്ക് കരസ്ഥമാക്കി ഷഹഫാസ് കരൂപ്പടന്നയുടെ അഭിമാനമായി മാറി.

കഴിഞ്ഞ ദിവസമാണ് റാങ്ക് വിവരം യൂണിവേഴ്സിറ്റി ഔദ്യോഗികമായി

പബ്ലിഷ് ചെയ്തത്.

ഇപ്പോൾ ചാലക്കുടി നിർമ്മല കോളേജ് (ആർട്സ്& സയൻസ്) ൽ എം.എ. ട്രാവൽ & ടൂറിസം മാനേജ്മെൻ്റ് വിദ്യാർത്ഥിയാണ് ഷഹഫാസ്.

കരൂപ്പടന്ന ഹൈസ്കൂൾ ജംഗ്ഷനിൽ സ്കൂളിന് തൊട്ടടുത്ത് താമസിക്കുന്ന കുരിക്കൾ വീട്ടിൽ അബ്ദുൽസലാമിൻ്റേയും സാബിറാബിയുടേയും മകനായ ഷഹഫാസ് ചാലക്കുടി നിർമ്മല കോളേജിൽ തന്നെയാണ് ബിരുദ പഠനവും നടത്തിയത്.

ഷഹഫാസിന് അഭിനന്ദനങ്ങൾ….

May be an image of 1 person, beard and smiling