ആറാട്ടുപുഴ ക്ഷേത്രത്തിലെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.*

*ആറാട്ടുപുഴ ശ്രീശാസ്താ പുരസ്ക്കാരം എ. പത്മനാഭന്,*

*സന്തോഷ്സ്മൃതി പുരസ്കാരം മാധവവാര്യർക്ക്*

ആറാട്ടുപുഴ : ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് എല്ലാ വർഷവും നൽകി വരുന്ന ആറാട്ടുപുഴ ശ്രീശാസ്താ പുരസ്കാരവും സന്തോഷ്സ്മൃതി പുരസ്കാരവും പ്രഖ്യാപിച്ചു.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ ദീർഘനാളത്ത ജോ.സെക്രട്ടറി ആയിരുന്ന എ. പത്മനാഭന് ശ്രീശാസ്താ പുരസ്ക്കാരം സമർപ്പിക്കും. ശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത സ്വർണ്ണപ്പതക്കവും കീർത്തി ഫലകവും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് ഈ പുരസ്കാരം .

എഴുപത് വർഷമായി തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിൽ പാരമ്പര്യ കഴകവൃത്തിക്കാരനായി സേവനം ചെയ്യുന്ന തൈക്കാട്ടുശ്ശേരി വാരിയത്ത് മാധവ വാര്യർക്ക് സന്തോഷ്സ്മൃതി പുരസ്കാരം

സമർപ്പിക്കും. 15001 രൂപയുടെ ക്യാഷ് അവാർഡും കീർത്തി ഫലകവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് ഈ പുരസ്ക്കാരം.

പൂരത്തിന്റ കൊടിയേറ്റ ദിവസമായ മാർച്ച് 17 ന് വൈകുന്നേരം 6 മണിക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം. കെ. സുദർശൻ രണ്ട് പുരസ്കാരങ്ങളും സമർപ്പിക്കും.

ആറാട്ടുപുഴ പൂരത്തിനും പങ്കാളി ക്ഷേത്രങ്ങൾക്കും മികച്ച സേവനം നടത്തി വരുന്ന പ്രഗത്ഭമതികളെ ആദരിക്കുന്നതിനുവേണ്ടി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്ക്കാരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *