കായംകുളത്തുനിന്നും പുനരൂരിലേക്ക് പോയ ബസ്സാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് നഷ്ട്ടമായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് നിയന്ത്രിക്കാനുള്ള ഡ്രൈവറുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്കാണ് പുനലൂർ – മൂവാറ്റുപുഴ പാതയിൽ പത്തനാപുരം നെടുമ്പറമ്പിലെ മാവേലി സ്റ്റോറിലേക്ക് ബസ് ഇടിച്ചു കയറുന്നത്. റോഡരികിലെ നടപ്പാതയുടെ വേലി തകർത്ത് സ്റ്റോറിന്റെ മുൻഭാകവും ഭിത്തിയും പൊളിച്ച് തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന സമയമായതിനാൽ തന്നെ സ്റ്റോറിൽ ആൾതിരക്ക് ഇല്ലായിരുന്നു ഇതുകൊണ്ട് തന്നെ വലിയ ദുരന്തം ഒഴിവായി. എന്നാൽ സ്റ്റോറിനും ബസിനും കാര്യമായ നാശനഷ്ട്ടം ഉണ്ട് മാത്രമല്ല ബസ് യാത്രികരിൽ 8 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ യാത്രക്കാർ പത്തനാപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.