ടെക്ലെറ്റിക്സ് ’24 ന് വർണാഭമായ തുടക്കം

ഇരിങ്ങാലക്കുട : അക്കാദമിക് മേഖലയിലുള്ളവർ സാങ്കേതിക വിദ്യാ വികസനത്തിൽ നേരിട്ട് പങ്കാളികളാകണമെന്ന് എൻ പി ഒ എൽ മുൻ അസോസിയേറ്റ് ഡയറക്ടർ എ ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റ് ടെക്ലെറ്റിക്സ് ’24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി ആർ ഡി ഒ അടക്കമുള്ള സ്ഥാപനങ്ങൾക്ക് വേണ്ടി ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ കോളേജുകൾക്ക് കൂടുതൽ അവസരങ്ങൾ ഇനി ലഭിക്കും. സ്റ്റാർട്ട് അപ്പുകളുമായി. സഹകരിച്ച് അത്തരം ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അക്കാദമിക് സമൂഹം കൂടുതലായി മുന്നോട്ട് വരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ റൂറൽ എസ് പി നവനീത് ശർമ ഐ പി എസ് മുഖ്യാതിഥിയായി. ജോയിൻ്റ് ഡയറക്ടർമാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. മിൽനർ പോൾ വിതയത്തിൽ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, ഡയറക്ടർ അക്കാദമിക്സ് ഡോ. മനോജ് ജോർജ് എന്നിവർ പ്രസംഗിച്ചു.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ ഭാഗമായി സാങ്കേതിക മത്സരങ്ങൾ, എക്സിബിഷനുകൾ, വർക് ഷോപ്പുകൾ, സെമിനാറുകൾ, ഹാക്കത്തോണുകൾ, കലാ -സാംസ്കാരിക പരിപാടികൾ എന്നിവയടക്കം ഓൺ ലൈനിലും ഓഫ് ലൈനിലുമായി ഏഴുപതോളം ഇവൻ്റുകളാണ് അരങ്ങേറുക. സാങ്കേതിക പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, മാനേജ്മെൻ്റ് മത്സര ഇനങ്ങൾ, പ്രഫഷണൽ സൊസൈറ്റികളുടെ നേതൃത്വത്തിലുള്ള പരിപാടികൾ മ്യൂസിക് ബാൻഡ് മത്സരം, തീം ഷോ, നൃത്ത മത്സരങ്ങൾ എന്നിവയും ഫെസ്റ്റിൻ്റെ ആകർഷണങ്ങളാകുമെന്ന് കോ ഓർഡിനെറ്റർമാരായ ഡോ. എ എൻ രവിശങ്കർ, എം ഡി ആർ ജിസാൻ്റോ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *