പി.ആർ ബാലൻ മാസ്റ്റർ ദിനാചരണം: പ്രകടനം, അനുസ്മരണസമ്മേളനം.
CPI(M) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായും കേരള കർഷക സംഘം തൃശൂർ ജില്ലാ ട്രഷററുമായിരുന്ന പി.ആർ ബാലൻ മാസ്റ്ററുടെ 11-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം CPI (M) സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ ഉദ്ഘാടനം നിർവ്വഹിച്ചു.CPI(M) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി V.A. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ:ആർ ബിന്ദു അനുസ്മരണ പ്രഭാക്ഷണം നടത്തി. CPI (M) ജില്ലാ കമ്മിറ്റി അംഗം
ഉല്ലാസ് കളക്കാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ,കെ.എ. ഗോപി, ഡോ.കെ.പി. ജോർജ്ജ്, ടി.ജി ശങ്കരനാരായണൻ, ആൽ.എൽ ശ്രീലാൽ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി തുടങ്ങിയവർ സംസാരിച്ചു. CPI(M) ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.ആർ വിജയ സ്വാഗതവും CPI(M) ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയൻ അരിമ്പ്ര നന്ദിയും രേഖപ്പെടുത്തി.