IJKVOICE

ഡോൺ ബോസ്കോ ഓൾ കേരള ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് സമാപിച്ചു,തേവരയും, ഗിരി ദീപവും, കേരള പോലിസും.ജേതാക്കൾ

ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്ക്കൂളിന്റെ ഡയമന്റ് ജൂബിലിയോടനുബന്ധിച്ച് നടത്തിയ ഓൾ കേരള ബാസ്കറ്റ് ബോൾ ടൂർണമെന്റ് നാല് ദിവസങ്ങളിലായി മുപ്പത് ടീമുകൾ പങ്കെടുത്തു സ്ക്കൂൾ വിഭാഗത്തിൽ ആൺകുട്ടികളുടെ മൽസരത്തിൽ കോട്ടയം ഗിരിദീപം ബഥനി സ്ക്കൂൾ(88 – 68) കൊരട്ടി എച്ച്.എസ്.എസിനെ തോൽപ്പിച്ച് ജേതാക്കളായി പെൺകുട്ടികളുടെ വിഭാഗത്തിൽ തേവര സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. (43 – 59 ) കോഴിക്കോട് പ്രൊവിഡൻസ് എച്ച്.എസ്.എസ്. നെ തോൽപ്പിച്ചു ജേതാക്കളായി സിനിയർ വിഭാഗത്തിൽ കേരള പോലിസ് ടീം (81-66)കെ.എസ്.ഇ.ബി.യെ തോൽപ്പിച്ചു സമാപന സമ്മേളനത്തിൽ വിജയി കൾക്ക് കേരള സ്പോർട്ട് സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി ട്രോഫികൾ വിതരണം ചെയ്തു. ഡോൺ ബോസ്കോ റെക്ടർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. മനു പീടികയിൽ, റെജി പി. ജെ ജനറൽ കൺവീനർ ചാക്കോ മാസ്റ്റർ, സ്റ്റോർട്സ് കമ്മറ്റി ചെയർമാൻ ഡോ.സ്റ്റാലിൻ റാഫേൽ, ഡയമെന്റ് ജൂബിലി ഓർഗനൈസിങ്ങ് സെക്രട്ടറി ലൈസ സെബാസ്റ്റ്യൻ, പാസ്റ്റ് പീപ്പിൾസ് പ്രസിഡന്റ് സിബി പോൾ അക്കരക്കാരൻ, പി.ടി.എ. പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, ശിവപ്രസാദ് ശ്രീധരൻ, ബിജു ജോസ്, ഫാ.ജോയ്സൺ മുളവരിക്കൽ, ഫാ.ജോസിൻ താഴേത്തട്ട് എന്നിവർ പ്രസംഗിച്ചു