കേരള പോലീസ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ലാ കൺവെൻഷൻ മെയ് 24 ന്ഇരിങ്ങാലക്കുട എം സി പി കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു.

കേരള പോലീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ

ഇരിങ്ങാലക്കുട – കേരള പോലീസ് അസോസിയേഷൻ തൃശൂർ റൂറൽ ജില്ലാ കൺവെൻഷൻ മെയ് 24 ന്
ഇരിങ്ങാലക്കുട എം സി പി കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. ബഹു. മണലൂർ എം എൽ എ ശ്രീ മുരളി പെരുനെല്ലി കൺവെൻഷൻ ഉത്ഘാടനം ചെയ്തു. രണ്ടു വർഷത്തിലൊരിക്കൽ ജില്ലാ , സംസ്ഥാന സമ്മേളനവും അതിനിടയിലുള്ള വർഷങ്ങളിൽ ജില്ലാ ,സംസ്ഥാന കൺവൻഷനുകളും സംഘടിപ്പിക്കാൻ സംഘടനയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിൻ പ്രകാരമാണ് ഈ വർഷം കൺവെൻഷൻ സംഘടിപ്പിച്ചത്..
ജൂലായ് 1-ന് കണ്ണൂരിൽ
നടക്കുന്ന സംസ്ഥാന കൺവെൻഷന്റെ മുന്നോടിയായാണ് ഇത്തവണ ജില്ലാ കൺവെൻഷൻ നടന്നത്. പോലീസ്ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ,പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്ന വിധം വിവിധങ്ങളായ കലാ- സാഹിത്യ കായിക മത്സരങ്ങൾ അടങ്ങിയ അനുബന്ധ പരിപാടികൾ കൺവെൻഷനോടനുബന്ധിച്ച് സംഘടപ്പിച്ചിരുന്നു. വിവിധ കല – കായിക-സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് എം എൽ എ ശ്രീ മുരളി പെരുനെല്ലി സമ്മാനങ്ങൾ വിതരണം ചെയ്തു.

ഏത് തൊഴിൽ മേഖല എടുത്ത് പരിശോധിച്ചാലും സ്വാതന്ത്ര്വാനന്തര ഇന്ത്യയിൽ ഇത്രമേൽ നവീകരണങ്ങൾക്ക് വിധേയമായിട്ടുള്ള മറ്റൊരു മേഖല ഉണ്ടാവില്ല. ഇന്ത്യയിലെ തന്നെ നമ്പർ വൺ പോലീസായി കേരള പോലീസ് അക്ഷരാർത്ഥത്തിൽ മാറിക്കഴിഞ്ഞു. ജീവനക്കാരുടെ സേവന വേതന മേഖലയിൽ അന്തസ്സും അഭിമാനവും ഉയർത്തുന്നതിൽ, മേലുദ്യോഗസ്ഥ- കീഴുദ്യോഗസ്ഥ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് വളർത്തുന്നതിൽ, അടിസ്ഥാന സൗകര്യ വികസനത്തിൽ, ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുന്നതിൽ എന്നുവേണ്ട സമസ്ത മേഖലകളിലും മാറ്റങ്ങൾ കൊണ്ടുവരുന്നതിന് കേരള പോലീസിൽ ചാലക ശക്തിയായി പ്രവർത്തിച്ചത് 1979 ൽ രൂപംകൊണ്ട കേരള പോലീസ് അസോസിയേഷൻ എന്ന സംഘടനയാണ്.

തൃശൂർ റൂറൽ ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങളും മേൽ സൂചിപ്പിച്ചതുപോലെ ജീവനക്കാരുടെ ആഗ്രഹങ്ങൾക്കും, അഭിലാഷങ്ങൾക്കുമൊപ്പം ഉയർന്ന് പ്രവർത്തിക്കാൻ കഴിയാവുന്ന വിധത്തിൽ തന്നെയാണ് സംഘടിപ്പിക്കപ്പെടുന്നത്. ജീവനക്കാരുടെ ജീവിതത്തിലെയും, സർവ്വീസിലെയും എല്ലാ ഘട്ടങ്ങളിലും കൈകോർത്തു പിടിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ കഴിയുന്നതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് കൺവെൻഷൻ നടന്നത്.പെരിങ്ങോട്ടുകര, വെള്ളാങ്കല്ലൂർ, അന്നമനട എന്നിവിടങ്ങളിൽ പുതിയ പോലീസ് സ്റ്റേഷനും ,തൃശ്ശൂർ ജില്ലയ്ക്ക് ഫീഡർ ബറ്റാലിയനും,ഉത്തര മേഖല കേന്ദ്രീകരിച്ച് വനിതാ പോലീസ് ബറ്റാലിയനും അനുവദിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ഐശ്വര്യ ഡോങ് റേ. ഐ പി എസ് മുഖ്യാതിഥിയായി .ചാലക്കുടി ഡി വൈ എസ് പി . സി ആർ സന്തോഷ് ,കേരള പോലീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജിപി അഭിജിത്ത്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ റൂറൽ സെക്രട്ടറി കെ പി രാജു , കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സിറ്റി സെക്രട്ടറി ഒ എസ് ഗോപാലകൃഷ്ണൻ , കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ സിറ്റി പ്രസിഡണ്ട് സി വി മധു ,സംസ്ഥാന നിർവാഹ സമിതി അംഗം കെ എ ബിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ജില്ല പ്രസിഡന്റ് സി എസ് ഷെല്ലിമോൻ അധ്യക്ഷനായ ചടങ്ങിന് സ്വാഗതസംഘം ജനറൽ കൺവീനർ എസ് സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ശ്രീ ഷിനോദാസ് . എസ് ആർ സംഘടനാ റിപ്പോർട്ടും, ജില്ല സെക്രട്ടറി സിൽജോ .വി .യു, ജില്ല പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വിജോഷ് എം എൽ വരവ് ചിലവ് കണക്കും,മുഹമ്മദ് റാഫി ഓഡിറ്റ് റിപ്പോർട്ടും, ബിനേഷ് പി എ പ്രമേയവും അവതരിപ്പിച്ചു.സ്വാഗത സംഘം ചെയർമാൻ ഷിജു കെ എസ് കൺവെൻഷന് നന്ദി അറിയിച്ചു. തൃശൂർ റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 400-ൽ അധികം പോലീസ് ഉദ്യോഗസ്ഥർ കൺവെൻഷനിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *