IJKVOICE

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിഞ്ഞാലക്കുട മേഖലയുടെ തിരിച്ചറിയൽ കാർഡ് വിതരണോൽഘാടനവേളയിൽ ഇരിഞ്ഞാലക്കുട ദേവ സൺസ് പെട്രോൾ പമ്പിൽ യുവാവ് പെട്രോൾ ഒഴിച് കത്തിച്ച് ആൽമഹത്യ ചെയ്ത സന്ദർഭത്തിൽ ഉണ്ടാകാമായിരുന്ന വലിയൊരു ദുരന്തം , ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവാക്കിയ ധീരതക്ക് മാനേജർ ബെന്നി,ജീവനക്കാരൻ അജയൻ എന്നിവരെ AKPA സംസ്ഥാന പ്രസിഡന്റ് A C ജോൺസൻ ആദരിച്ചു.മേഖല പ്രസിഡന്റ് ശശി KB അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് അനിൽ തൂമ്പയിൽ തിരിച്ചറിയൽ കാർഡ് വിതരണം നടത്തി. ജില്ലാ സെക്രട്ടറി ഷിബു, മേഖല ഇൻചാർജ് ലിജോ ജോസഫ്, മേഖല സെക്രട്ടറി നിഖിൽ കൃഷ്ണ, ട്രഷറർ വേണു വെള്ളാങ്ങല്ലൂർ, പ്രസാദ് കളേഴ്സ്, രാധാകൃഷ്ണൻ ദൃശ്യ എന്നിവർ സംസാരിച്ചു. PRO വിനോദ് രാജൻ സ്വാഗതവും ഡേവിസ് അലുക്ക നന്ദിയും പറഞ്ഞു