IJKVOICE

ദീപശിഖാപ്രയാണം നടത്തി

ലോക ദിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം നടത്തി. ദീപശിഖാപ്രയാണം വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ആര്‍. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി ദിനാചരണത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തികുകയാണ് ലക്ഷ്യം. ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളിലെ വി.എച്ച്.എസിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ബി.പി.സി കെ.ആര്‍. സത്യപാലന്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍, ട്രെയിനര്‍മാര്‍, സി.ആര്‍.സി കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സർവ്വകലാശാല ഹോക്കി മത്സരങ്ങൾ ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു..

_______________________ കാലിക്കറ്റ്‌ സർവകലാശാല പുരുഷ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി. മത്സരങ്ങൾ ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ ജോയ് പീനിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സർവകലാശാല കായിക വിഭാഗം മേധാവി ഡോ കെ പി മനോജ്‌ ആശംസകൾ നേർന്നു. വെള്ളി, ശനി ദിവസങ്ങളിൽ വനിതാ മത്സരങ്ങളും, ശനി ഞായർ ദിവസങ്ങളിൽ പുരുഷ മത്സരങ്ങളും നടക്കും..

നവകേരള സദസ്സ്: ഡിസംബർ 6 ന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ; പകരം മറ്റൊരു അവധി ദിനം പ്രവൃത്തി ദിനമാക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. പരിപാടിയുടെ പേരിൽ ഉണ്ടാകുന്ന ഗതാഗത തിരക്കും യാത്ര ബുദ്ധിമുട്ടുകളും ഒഴിവാക്കാനാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡണ്ടുമാർക്കും ഭാരവാഹികൾക്കുമായി ഏകദിന ശില്പശാല നടത്തി. മിഷൻ 24 ശിൽപശാല ജില്ലാ കോൺഗ്രസ്‌ പ്രസിഡന്റ് ജോസ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ എം പി ടി എൻ പ്രതാപൻ സമാപന സന്ദേശം നൽകി. ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം പി ജാക്സൺ മുഖ്യാതിഥിയായി. മുനിസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, ജില്ലാ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, മണ്ഡലം പ്രസിഡണ്ടുമാരായ ബൈജു കുറ്റിക്കാടൻ, സാജു പാറെക്കാടൻ, ബാബു തോമസ്, കെ രാജു തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എം ആർ ഷാജു സ്വാഗതവും മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ ഹഖ് സി എസ് നന്ദിയും പറഞ്ഞു.