ലോക ദിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം നടത്തി. ദീപശിഖാപ്രയാണം വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ആര്‍. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി ദിനാചരണത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തികുകയാണ് ലക്ഷ്യം. ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളിലെ വി.എച്ച്.എസിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ബി.പി.സി കെ.ആര്‍. സത്യപാലന്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍, ട്രെയിനര്‍മാര്‍, സി.ആര്‍.സി കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.