IJKVOICE

സർവ്വകലാശാല ഹോക്കി മത്സരങ്ങൾ ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു..

_______________________

കാലിക്കറ്റ്‌ സർവകലാശാല പുരുഷ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി. മത്സരങ്ങൾ ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ ജോയ് പീനിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സർവകലാശാല കായിക വിഭാഗം മേധാവി ഡോ കെ പി മനോജ്‌ ആശംസകൾ നേർന്നു. വെള്ളി, ശനി ദിവസങ്ങളിൽ വനിതാ മത്സരങ്ങളും, ശനി ഞായർ ദിവസങ്ങളിൽ പുരുഷ മത്സരങ്ങളും നടക്കും..