ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡണ്ടുമാർക്കും ഭാരവാഹികൾക്കുമായി ഏകദിന ശില്പശാല നടത്തി. മിഷൻ 24 ശിൽപശാല ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ജോസ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ എം പി ടി എൻ പ്രതാപൻ സമാപന സന്ദേശം നൽകി. ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം പി ജാക്സൺ മുഖ്യാതിഥിയായി. മുനിസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, ജില്ലാ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, മണ്ഡലം പ്രസിഡണ്ടുമാരായ ബൈജു കുറ്റിക്കാടൻ, സാജു പാറെക്കാടൻ, ബാബു തോമസ്, കെ രാജു തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി എം ആർ ഷാജു സ്വാഗതവും മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ ഹഖ് സി എസ് നന്ദിയും പറഞ്ഞു.