ചാലക്കുടി ആനമല ജംഗ്ഷന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കല്ലേറ്റുംങ്കര സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
മാപ്രാണത്ത് മോഷണം നടത്തിയ പ്രതിയെ ഉടൻ പിടികൂടണമെന്ന് ജനകീയ സമിതി
നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്ക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പറക്കാട് പുല്ലാനിപറമ്പത്തു 23 വയസ്സുള്ള ഭവേഷ് ആണ് മരിച്ചത്. കഴിഞ ബുധനാഴ്ച രാത്രി 10:30 ന് പാവറട്ടി – ചാവക്കാട് റോഡില്‍ വെച്ചായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകീട്ടാണ് മരിച്ചത്. പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
തൃശ്ശൂര്‍ വരന്തരപ്പിള്ളി കുന്നത്തുപാടത്ത് പെയിന്റിങ് തൊഴിലാളി ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. റൊട്ടിപ്പടി ഐക്കരക്കുന്ന് 65 വയസുള്ള തോമസാണ് മരിച്ചത്. രാവിലെ 10.30നായിരുന്നു സംഭവം. കുന്നത്തുപാടത്ത് വീട്ടിലെ രണ്ടാംനിലയില്‍ നിന്നും താഴെ വീഴാണ് അപകടം ഉണ്ടായത്. ഉടന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ പുരുഷ ഷട്ടിൽ ബാഡ്മിന്റൺ കിരീടം ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടക്ക്. കോഴിക്കോട് St. ജോസഫ് കോളേജിൽ വച്ചു നടന്ന ചാമ്പ്യഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ദേവഗിരി കോളേജിന 3 -0 പരാജയപ്പെടുത്തി. ക്രൈസ്റ്റ് കോളേജിലെ ആദിത്യൻ S. D. വ്യക്തി ഗത വിഭാഗം ചാമ്പ്യൻ ആയി. ക്രൈസ്റ്റ് കോളേജിലെ ആദിത്യൻ S. D, ഷെഹീൽ മുഹമ്മദ്, അതുൽ ജേക്കബ് മാത്യു, ഫാസിമ് അൻസാർ എന്നിവർ തമിഴ് നാട്ടിലെ VIT വെല്ലുർ വച്ചു നടക്കുന്ന അന്തർ സർവകലാശാല മത്സരത്തിൽ പങ്കെടുക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലക്ക് തെരെഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഫാ. ബോണി അഗസ്റ്റിൻ സമ്മാനങ്ങൾ നൽകി.
കാറളത്ത് വച്ച് കരുവന്നൂർ ബാങ്കിലെ നിക്ഷേപകനായ മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾക്ക് സുരേഷ് ഗോപി പണം നൽകി
മാപ്രാണത്ത് നിരവധി സ്ഥാപനങ്ങൾ കുത്തിതുറന്ന് മോഷണം … പാലയ്ക്കൽ മോഷണം നടത്തിയതും ഒരാളെന്ന് സംശയം
ഊരകത്ത് മോഷണം പതിവാകുന്നു
ഊരകത്ത് മോഷണം പതിവാകുന്നു ഊരകം: മുരിയാട് പഞ്ചായത്തിലെ ഊരകത്ത് മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം വീട്ടുപറമ്പിലെ കിണറിനോട് ചേർന്ന് സ്ഥാപിച്ച ഒന്നര എച്ച് പി യുടെ മോട്ടോർ മോഷണം പോയി. മൂക്കനാംപറമ്പിൽ ജോർജിന്റെ പുരയിടത്തിൽ കൃഷി ആവശ്യത്തിനായി സ്ഥാപിച്ച മോട്ടർ ആണ് മോഷണം പോയത്. മോട്ടറിൽ ഘടിപ്പിച്ചരുന്ന പ്ലാഞ്ച് സ്പാനർ ഉപയോഗിച്ച് അഴിച്ചു മാറ്റിയാണ് മോട്ടോർ കൊണ്ടുപോയത്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് സമീപത്തെ വീടുകളിൽ നിന്നും മുറ്റത്ത് ഉണക്കാൻ ഇട്ടിരുന്ന […]