IJKVOICE

കൊടുങ്ങല്ലൂര്‍ ശ്രീ നാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു.

പടിഞ്ഞാറെ വെമ്പല്ലൂർ കൂനിയാറ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.പുത്തൂർ ഗജേന്ദ്രൻ എന്ന കൊമ്പനാണ് ഇടഞ്ഞത്.

എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങൾ അഴിക്കുന്നതിനിടയിലാണ് ആന അനുസരണക്കേട് കാട്ടിയത്. ക്ഷേത്രത്തിന് മുന്നിലെ ഉത്സവ പന്തൽ ആന കുത്തിമറിച്ചിട്ടു.

ഉടൻ തന്നെ പാപ്പാൻമാർ ചേർന്ന് ക്ഷേത്രവളപ്പിലുള്ള മരത്തിൽ തളച്ചു. മതിലകം പോലീസും സ്ഥലത്തെത്തിയിരുന്നു.