കുട്ടികളുടെ പാർലമെണ്ടിൽ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ. അരക്കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത്.

മുരിയാട് പഞ്ചായത്തിലെ കുട്ടികളു ടെ പാർലമെൻറിൽ ഉയർന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി 50 ലക്ഷത്തിലധികം രൂപയുടെ പദ്ധതികൾ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോസ് ജെ ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ചു.

കുട്ടികൾ ഉയർത്തിയ വിഷയങ്ങളിൽ 12 ൽപരം ആവശ്യങ്ങളാണ് ഉടൻതന്നെ അംഗീകരിക്കപ്പെട്ടത്.

എല്ലാ എയ്ഡഡ് വിദ്യാലയങ്ങളിലും ടോയ്‌ലറ്റ് ബ്ലോക്കുകൾ,

പത്തിടങ്ങളിൽ ബോട്ടിൽ ബൂത്ത്,

എല്ലാ എയ്ഡഡ് വിദ്യാലയങ്ങളിലും മാലിന്യ ശേഖരണ സംവിധാനം (കളക്ടേഴ്സ് അറ്റ് സ്കൂൾ),

പഞ്ചായത്തടിസ്ഥാനത്തിൽ

സെൽഫ് ഡിഫൻസ് , ഫുട്ബോൾ , ചെസ്സ് , നീന്തൽ , കലാ പരിശീലനം,

വിദ്യാലയങ്ങളിൽ കുട്ടി പച്ചക്കറി തോട്ടം,

വലിച്ചെറിയൽ വിമുക്ത തെരുവുകൾക്ക് ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനം,

വിദ്യാലയങ്ങൾ തോറും ആരോഗ്യ സദസ്സുകൾ

ലഹരി പ്രതിരോധ പ്രവർത്തനങ്ങൾ

എന്നിവയാണ് പഞ്ചായത്ത് അംഗീകരിക്കപ്പെട്ട പദ്ധതികൾ

ഏകദേശം 50 ലക്ഷം രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്.

കൂടാതെ റോഡുകൾ സമയ ബന്ധിതമായി റിപ്പയർ ചെയ്യുമെന്നും അറിയിച്ചു.

പ്രഖ്യാപിച്ച പരിപാടികൾ ഫെബ്രുവരി 3 മുതൽ ആരംഭിക്കകയും ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് കുട്ടികൾക്ക് ഉറപ്പുനൽകി.

മറ്റ് പത്തോളം നിർദ്ദേശങ്ങൾ പഠിച്ചതിനു ശേഷം പരിഗണിക്കാ മെന്നും കുട്ടികളെ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് തദ്ദേശസമേതം എന്ന പരിപാടിയുടെ ഭാഗമായാണ് കുട്ടികളുടെ പാർലമെൻറ്

മുരിയാട് ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നത്.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി അവരുടെ ആവശ്യങ്ങൾ അഭിപ്രായങ്ങൾ പദ്ധതികൾ എന്നിവ കൂട്ടായ ചർച്ചയിലൂടെ കണ്ടെത്തി ത്രിതല പഞ്ചായത്തിന്റെ മുമ്പാകെ അവതരിപ്പിക്കുന്ന ജനാധിപത്യ പരിപാടിയിൽ മുരിയാട് പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നായി കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്തു.

കോർഡിനേറ്റർ സാഹിബ പി.എസ് പദ്ധതി വിശദീകരണം നടത്തി. കുട്ടികൾ ഏഴു ഗ്രൂപ്പുകളായി തിരിഞ്ഞ് പല വിഷയങ്ങളിൽ ചർച്ചകളിൽ ഏർപ്പെട്ടു . തുടർന്ന് കുട്ടികളുടെ പാർലമെൻറ് തുടങ്ങി

കുമാരി ആർദ്ര കെ.ജെ സ്വാഗതം ആശംസിച്ചു. ഗായത്രി എ.ജി അധ്യക്ഷയായിരുന്ന

യോഗം ജില്ലാ തല കലോത്സവ ജേതാവ് കുമാരി ഗൗരികൃഷ്ണ കെ.ജി ഉദ്ഘാടനം ചെയ്തു.

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോസ് ജെ ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമ കാര്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ.യു വിജയൻ, ശ്രീ. തോമാസ് തൊകലത്ത്, ശ്രീ സുനിൽകുമാർ എ.എസ് ശ്രീ. ശ്രീജിത്ത് പട്ടത്ത് , ശ്രീ സേവ്യർ ആളൂക്കാരൻ എന്നീ മെമ്പർമാർ യോഗത്തിൽ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

തുടർന്ന് ഓരോ ഗ്രൂപ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടു കുട്ടികൾ വീതം അവരുടെ കണ്ടെത്തലുകളുടെ അവതരണം നടത്തി .

മറുപടി പ്രസംഗത്തിലാണ് പഞ്ചായത്ത് പ്രസിഡൻ്റ് 50 ലക്ഷം രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചത്.

തുടർന്ന് സർട്ടിഫിക്കറ്റ് വിതരണം നടന്നു. കുമാരി മിഖ.കെ. ബി നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *