മുപ്പതാമത് അഖിലകേരള ഇന്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെന്റിന് ഡോൺ ബോസ്കോ സ്കൂളിൽ ഇന്ന് തുടക്കമായി.
സിൽവർ ജൂബിലി മെമ്മോറിയൽ
ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന
ടൂർണമെന്റ് ചാലക്കുടി ഡി വൈ എസ് പി
ടി എസ് സനോജ് ഉദ്ഘാടനം ചെയ്തു.
ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.
ഗ്രൂപ്പിനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി അണ്ടർ 11, 13, 16, 18 വിഭാഗങ്ങളിലായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവിധ മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
വൈസ് റെക്ടറും ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളുമായ സന്തോഷ് മണികൊമ്പേൽ ആശംസകൾ നേർന്നു.
ടൂർണ്ണമെന്റ് ചീഫ് ഓർഗനൈസർ ഫാ. മനു പീടികയിൽ സ്വാഗതവും, പി ടി എ പ്രസിഡണ്ട് ശിവപ്രസാദ് ശ്രീധരൻ നന്ദിയും അർപ്പിച്ചു.
എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഓമന, വൈസ് പ്രസിഡണ്ട് ഹോബി ജോളി, ജോസഫ് ചാക്കോ അജിത് കുര്യൻ, കോ ഓർഡിനേറ്റർ സന്ദേശ് ഹരി എന്നിവർ പങ്കെടുത്തു.