തൃശൂർ ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി വി എസ് സുനിൽ കുമാർ പത്രിക സമർപ്പിച്ചു.വരണാധികാരിയായ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജക്കാണ് നാമനിര്‍ദ്ദേശ പത്രിക കൈമാറിയത്.മന്ത്രി കെ.രാജന്‍, സിപിഎം.ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, സി.പി. നേതാവ് കെ.പി രാജേന്ദ്രന്‍ തുടങ്ങിയവരും സുനില്‍ കുമാറിനൊപ്പം ഉണ്ടായിരുന്നു
വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശിവസേനയും മുന്നണിയിൽ .
LDF സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാറിന്റെ വിജയത്തിനു വേണ്ടി ഇരിങ്ങാലക്കുട നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ടൗൺ ഹാളിൽ ചേർന്നു
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി തൃശ്ശൂരിലെത്തിയ കെ. മുരളീധരന് ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ റെയിവേ സ്റ്റേഷനില്‍ ആവേശോജ്വലമായ സ്വകരണം നല്കി.
സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ റോഡ് ഷോയ്ക്കിടെ കെ എസ് ഇ ബി സ്ട്രീറ്റ് ലൈറ്റിൻ്റെ ഫ്യൂസ് ഊരിയതായി ആരോപണം
കോൺഗ്രസ് നേതാവും കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബി.ജെ.പി. ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറിൽ നിന്നാണ് പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. പത്മജയുടെ ബി.ജെ.പി. പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം മുതൽ അഭ്യൂഹങ്ങളുയർന്നിരുന്നു. പ്രചാരണം ഫെയ്സ്ബുക്കിലൂടെ ആദ്യം നിഷേധിച്ച പത്മജ പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോൺഗ്രസിലെ അവഗണനയെ തുടർന്നാണ് താൻ ബി.ജെ.പിയിലേക്ക് മാറുന്നതെന്ന് അവർ പ്രതികരിക്കുകയും ചെയ്തു. കെപിസിസി ഭാരവാഹിത്വവും എഐസിസിസി അംഗത്വവും വഹിച്ചിട്ടുണ്ട് പത്മജ.
കഴിഞ്ഞ രണ്ടു തവണകളിലായി തൃശ്ശൂരിൽ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 2004-ൽ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്. കെ.ടി.ഡി.സി. മുൻ ചെയർപേഴ്സണാണ്. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ, ഐ.എൻ.ടി.യു.സി. വർക്കിങ് കമ്മിറ്റി അംഗം, പ്രിയദർശിനി ആൻഡ് രാജീവ്ഗാന്ധി സ്റ്റഡി സെന്റർ, എച്ച്.എം.ടി. എംപ്ലോയീസ് യൂണിയൻ, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്നിക്കൽ എജ്യൂക്കേഷണൽ സൊെസെറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്നു.