ദേശീയപാതയിൽ എടമുട്ടം സെൻ്ററിനടിത്തുണ്ടായ ബൈക്ക് അപകടത്തിൽ കയ്പമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കയ്പമംഗലം പനമ്പിക്കുന്നു പടിഞ്ഞാറ് ഭാഗം ചേന്ദമംഗലത്ത് ഹുസൈൻ്റെ മകൻ മുഹമ്മദ് റിയാസ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ എടമുട്ടം പാലപ്പെട്ടി കിഴക്കേ വളവിനടുത്തുള്ള ജിം സെൻ്ററുനടുത്തായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് സർവീസ് റോഡരികിൽ റോഡ് പണിക്കായി ഇറക്കിയിട്ടിരുന്ന കല്ലിൽ തട്ടി തെന്നി മറിയുകയായിരുന്നുവെന്ന് പറയുന്നു, റോഡിൽ തലയിടിച്ച് വീണു ഗുരുതരമായി പരുക്കേറ്റ റിയാസിനെ വിവകാനന്ദ ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു