IJKVOICE

രാജീവ് ഗാന്ധി രക്സ്തസാക്ഷി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മുനിസിപ്പൽ ചെയർമാൻ എം പി ജാക്സൺ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി സോണിയ ഗിരി, ഡി സി സി ജനറൽ സെക്രട്ടറി ടി വി ചാർളി, നഗരസഭ വൈസ് ചെയർമാൻ ചിന്ത ധർമരാജൻ തുടങ്ങിയവർ നേതൃത്വം നൽകി

ബേസ് ക്യാമ്പ് കീഴടക്കി

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി മൂർക്കനാട് ഒന്നാം വാർഡ് മുൻ കൗൺസിലർ നസീമ കുഞ്ഞുമോൻ കഠിന പ്രയത്നത്തിലൂടെ തൻ്റെ ചിരകാല അഭിലാഷമായ ഏവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് കീഴടക്കി. കരുവന്നൂർ വലിയ പാലത്തിന് സമീപം മൂർക്കനാട് ബണ്ട് റോഡിൽ ഉള്ളുവളപ്പിൽ കുഞ്ഞുമോൻ്റെ ഭാര്യയാണ് സജീവ പൊതുപ്രവർത്തക കൂടിയായ നസീമ കുഞ്ഞുമോൻ. മെയ് 2 മുതൽ 10 ദിവസം കൊണ്ട് 65 കിലോമീറ്റർ ദുർഘട പാതകൾ പിന്നീട്ടും മൈനസ് ഡിഗ്രിയിലുള്ള പ്രതികൂല കാലവസ്ഥ തരണം ചെയ്തുമാണ് നസീമ കുഞ്ഞുമോൻ ഉൾപ്പെടെയുള്ള 20 […]

പി കെ പ്രഭാകരൻ അന്തരിച്ചു

ഇരിങ്ങാലക്കുട : ശ്രീ.വിശ്വനാഥപുരം ടെമ്പിൾ റോഡ് പൊയ്യാറ വീട്ടിൽ പി കെ പ്രഭാകരൻ അന്തരിച്ചു. ഭാര്യ : പരേതയായ പി. കെ. പ്രസന്ന ( റിട്ടയേഡ് അധ്യാപിക). മക്കൾ പി പി പിങ്കി (എച്ച് എസ് എസ് ടി ജി എം ബി എച്ച് എസ് എസ് വടക്കാഞ്ചേരി ) , പി പി പ്രിവ്യ (എച്ച് എസ് ടി എസ് ബി എച്ച് എസ് കുറുമ്പിലാവ് ) മരുമക്കൾ കെ പി ഉണ്ണിക്കൃ ഷ്ണൻ (അസി. […]

ഇന്നസെൻ്റ് നാടകോത്സവത്തിന് കൊടി കയറി

ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യത്തിൻ്റെ ആഭിമുഖ്യത്തിൽ മേയ് 13 മുതൽ 17 വരെ ടൗൺ ഹാളിൽ സംഘടിക്കുന്ന ഇന്നസെൻ്റ് നാടകോത്സവത്തിന് ഡോ. ആർ. ബിന്ദു കൊടി ഉയർത്തിയതോടെ തുടക്കമായി. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ വി.എ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഖാദർ പട്ടേപ്പാടം, ബാലൻ അമ്പാടത്ത്, അയ്യപ്പക്കുട്ടി ഉദിമാനം എന്നിവർ സംസാരിച്ചു. മെയ് 12 ന് വൈകിട്ട 6 മണിക്ക് ബസ്സ്റ്റാൻ്റ് പരിസരം മുതൽ ടൗൺ ഹാൾ വരെ നാടക ഘോഷയാത്ര സംഘടിപ്പിക്കും.

ഇരിങ്ങാലക്കുടയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം

വി ഡി സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഇരിങ്ങാലക്കുടയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് സിദ്ധാർത്ഥൻ, നിയോജകമണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ ജോമോൻ മണാത്ത്, ഷാൽബിൻ പെരേര, ശരത്ത് ദാസ്, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ഫെസ്റ്റിൻ ഔസഫ്, വാർഡ് മെമ്പർമാരായ ഡാശോബ് ടി ഡി, അജീഷ് കുഞ്ഞൻ

യുവതിക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണന്ത്യം മരിച്ചത് അവിണിശ്ശേരി സ്വദേശി വടുംകൂട്ടിൽ വീട്ടിൽ ദേവിക വേണുഗോപാലൻ (36) മുണ്ടുപാലം ജംഗ്ഷനിൽ വെച്ച് ആയിരുന്നു അപകടം ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു

ആടുകളെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട : ആളൂർ ആനത്തടത്ത് ആടുകളെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തി.ആളൂർ ഗ്രാമ പഞ്ചായത്ത്‌ വാർഡ് 4 ലെ ചാതേലി മാത്യുവിൻ്റെ വീട്ടിലെ നാല് ആടുകളെയാണ് കൂട്ടിൽ നിന്നും കടിച്ച് കൊന്ന നിലയിൽ കണ്ടെത്തിയത്.രണ്ട് മാസത്തിനുള്ളിൽ ഈ പരിസരത്തു നിന്ന് തന്നെ എട്ടോളം ആടുകളെ ഇതുപോലെ കടിച്ചു കീറി കൊന്നു കളഞ്ഞിട്ടുള്ളതായി നാട്ടുക്കാർ പറഞ്ഞു.കുറുനരിയെ പോലെയുള്ള ജീവിയെ പരിസരത്ത് കണ്ടിരുന്നതായി കർഷകൻ പറഞ്ഞു

വാഹനാപകടം ഓട്ടോ ഡ്രൈവർക്ക് സാരമായ പരിക്ക്

കരൂപ്പടന്ന പാലത്തിന് അടുത്ത് വാഹനാപകടം ഓട്ടോ ഡ്രൈവർക്ക് സാരമായ പരിക്ക് കടലായി റോഡിൽ നിന്ന് വന്ന കാറും ഇരിഞ്ഞാലക്കുട ഭാഗത്തുനിന്ന് വന്ന പെട്ടി ഓട്ടോറിക്ഷയും ആണ് അപകടത്തിൽ പെട്ടത്