IJKVOICE

ശാന്തിനികേതൻ കിഡ്സ് ആനുവൽ അത്‌ലറ്റിക് മീറ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂൾ കിഡ്സ് ആനുവൽ അത്‌ലറ്റിക് മീറ്റ് സി.ബി.എസ്.ഇ സഹോദയ 2026 വ്യക്തിഗത ചാമ്പ്യൻ കെ. കൃഷ്ണാഞ്ജലി ഉദ്ഘാടനം ചെയ്തു .SNES ജോ.സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ ഗീത രവീന്ദ്രൻ, ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ ,കെ.ജി ഹെഡ്മിസ്ട്രസ് ഗീത നായർ എന്നിവർ സംസാരിച്ചു . മൂന്നാം ക്ലാസ് വിദ്യാർത്ഥി ആരുഷ് കാർത്തിക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രിൻസിപ്പാൾ ഗീതാരവീന്ദ്രൻ കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ അങ്കിത് ജിനേഷ്, വി.എസ് സാൻവിക ,വേദ് ദീപക്

വിദ്യാർത്ഥികൾക്ക് ദീപശിഖ കൈമാറി. കായിക വിഭാഗം മേധാവിയും കൺവീനറുമായ പി. ശോഭ പി. കെ. ലഞ്ജിഷ് എന്നിവർ നേതൃത്വം വഹിച്ചു