സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്ര- ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്രയെന്നും ജനങ്ങള്‍ തങ്ങളിലര്‍പ്പിച്ച ഉത്തരവാദിത്വം കാത്തൂ സൂക്ഷിക്കുവാന്‍ നേതൃത്വ നിരയലുള്ളവര് പ്രതിജ്ഞാബന്ധരാകണമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. സംസഥാന സിഎല്‍സിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളായവര്‍ക്ക് സംഘടിപ്പിച്ച സ്വീകരണവും നേതൃത്വ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. ജനങ്ങളുമായുള്ള സൗഹൃദം നിലനിര്‍ത്തണം. മൂല്യങ്ങള്‍ കൈവിടാതെ അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുവാന് പരിശ്രമിക്കുകയും വേണമെന്നും ബിഷപ്പ് കൂട്ടിചേര്‍ത്തു. എറണാകുളം ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞടുത്ത മുന്‍ സംസഥാന വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, വേളൂക്കര പഞ്ചായത്തംഗമായി തെരഞ്ഞെടുത്ത മുന്‍ സംസഥാന വൈസ് പ്രസിഡന്റ് ഷാറ്റോ കുര്യന്, മുരിയാട് പഞ്ചായത്തംഗമായി തെരഞ്ഞെടുത്ത ഇരിങ്ങാലക്കുട രൂപത മുന്‍ പ്രസിഡന്റ് തോമസ് തത്തംപ്പിള്ളി, ഇരിങ്ങാലക്കുട നഗരസഭകൗണ്സിലറായി തെരഞ്ഞടുത്ത ഇരിങ്ങാലക്കുട രൂപത മുന്‍ പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ എന്നിവര്‍ക്ക് സ്വീകരണം നല്കി. സംസ്ഥാന സിഎല്‍സി പ്രസിഡന്റ് സജു തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സിഎല്‍സി പ്രമോട്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി ആമുഖപ്രസംഗം നടത്തി. ഇരിങ്ങാലക്കുട രൂപത സിഎല്‍സി പ്രമോട്ടര്‍ ഫാ. ജോഷി കല്ലേലി സന്ദേശം നല്കി. സംസ്ഥാന സിഎല്‍സി സെക്രട്ടറി ഷോബി കെ. പോള്‍, സംസ്ഥാന സിഎല്‍സി വൈസ് പ്രസിഡന്റുമാരായ സിനോബി ജോയ്, ഡോണ ഏണസ്റ്റിന്, തൃശൂര്‍ അതിരൂപത പ്രസിഡന്റ് ജെറിന് ജോസ് എന്നിവര്‍ സംസാരിച്ചു