IJKVOICE

രൂക്ഷ വിമർശനവുമായി മന്ത്രി ആർ ബിന്ദു

കലുങ്ക് സംവാദങ്ങള്‍ എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശ്ശൂര്‍ എം.പി-യുടെ പരിപാടി അപലപനീയമാണ്. ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് പരിപാടിയിൽ തന്റെ പ്രശ്നം അവതരിപ്പിച്ച വായോധികയോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ ജനാധിപത്യമര്യാദകൾക്ക് നിരക്കുന്നതല്ല. എന്ന് മന്ത്രി ആർ ബിന്ദു പ്രസ്താവനയിലൂടെ പറഞ്ഞു. “താനിവിടുത്തെ മന്ത്രിയല്ല, രാജ്യത്തെ മന്ത്രിയാണ്” എന്ന് പറയുന്നയാള്‍ താന്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്മരിച്ചു പോകുന്നു. തൃശ്ശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി […]

പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി അഡ്വ. രാജേഷ് തമ്പാന്‍ സോഷ്യല്‍മീഡിയായിലൂടെ പങ്കുവെച്ചിരുന്ന കുറിപ്പുകളുടെ സമാഹാരം മുക്കുടി പുരത്തെ വിശേഷങ്ങള്‍ ഹൈക്കോടതി ജസ്റ്റീസ് വി.ജി. അരുണ്‍ കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ. ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്തു. യോഗം മന്ത്രി ആര്‍. ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തി. വി.എസ്. വസന്തന്‍, എന്‍.കെ. ഉദയപ്രകാശ്, എം.കെ. അനിയന്‍, അഡ്വ. കെ.ജെ. ജോണ്‍സന്‍, അഡ്വ. വിശ്വജിത്ത് തമ്പാന്‍, റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു. അഡ്വ. രാജേഷ് തമ്പാന്‍ മറുപടി […]

ബസ് ഇടിച്ച് കാർ തകർന്നു

ബൈക്ക് യാത്രികൻ മരിച്ച ചൊവ്വൂർ ഇറക്കത്ത് വീണ്ടും അപകടം അമിതവേഗത്തിൽ വന്ന ബസ് ഇടിച്ച് കാർ തകർന്നു മൊബൈലിൽ ചിത്രം എടുത്തത് സംബന്ധിച്ച് ബസിലെ കണ്ടക്ടർ ബൈക്ക് യാത്രക്കാരുമായി തർക്കം

ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു

കുപ്രസിദ്ധ ഗുണ്ടയും വധശ്രമകേസിലെ പ്രതിയുമായ മിൽജോയെ കാപ്പ ചുമത്തി തടങ്കലിലാക്കി…* *2025 വർഷത്തിൽ ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 169 ഗുണ്ടകൾക്കെതിരെയാണ് കാപ്പ നിയമ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുളളത്. ഇതിൽ 57 ഗുണ്ടകളെ തടങ്കലിൽ അടച്ചിട്ടുളളതും, 112 ഗുണ്ടകളെ നാടുകടത്തുന്നതുൾപ്പടെയുളള നടപടികൾ സ്വീകരിച്ചിട്ടുളളതാണ്.* *തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ.പി.എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.* ആളൂർ : ആളൂർ പോലീസ് […]

തിരുനാൾ കൊടിയേറി

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ വി. കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാളും പ്രധന കവാടത്തിൽ പണിത കപ്പേളകളുടെ വെഞ്ചിരിപ്പും സംയുക്തമായി സെപ്തംബർ 14 ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് നടക്കുന്ന വി. കുർബാനയോടൊപ്പം കൊണ്ടാടും.വി. കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാൾ കൊടിയേറ്റം വികാരി റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു.അസിസ്റ്റന്റ് വികാരിമാരായ റവ. ഫാ. ഓസ്റ്റിൻ പാറയ്ക്കൽ, റവ. ഫാ. ബെൽഫിൻ കോപ്പുള്ളി, റവ. ഫാ. ആൻ്റണി നമ്പളം, കൈക്കാരന്മാരായ പി.ടി. ജോർജ്ജ് പള്ളൻ, […]

കോമളം (67) മരണപ്പെട്ടു

മാപ്രാണം:കാക്കനാടൻ കുട്ടൻ ഭാര്യ കോമളം (67) മരണപ്പെട്ടു. മക്കൾ: രാജേഷ്, രേഖ, കണ്ണൻ മരുമക്കൾ: ശശി, ശിഖ, രജിത. സംസ്കാരം 13/09/24 ന് സ്വവസതിയിൽ

കുന്നംകുളം പോലീസ് മർദ്ദനം

കുന്നംകുളം പോലീസ് മർദ്ദനം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ച് കോൺഗ്രസ്സ് ഇരിങ്ങാലക്കുട പൊറുത്തിശ്ശേരി മണ്ഡലം കമ്മിറ്റികൾ

ക്രൈസ്റ്റ് ഓൾ കേരള റാങ്കിംങ് ആൻ്റ് ഇൻ്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെൻ്റിന് സെപ്തംബർ 11 ന്

ക്രൈസ്റ്റ് ഓൾ കേരള റാങ്കിംങ് ആൻ്റ് ഇൻ്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെൻ്റിന് സെപ്തംബർ 11 ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു