തൃശ്ശൂർ റൂറൽ പോലീസിന് കരുത്തേകാൻ പുത്തൻ വാഹനങ്ങൾ; നാല് മഹീന്ദ്ര ബൊലേറൊ വാഹനങ്ങൾ ലഭിച്ചു

ഇരിങ്ങാലക്കുട: തൃശ്ശൂർ റൂറൽ പോലീസിന്റെ കുതിപ്പിന് വേഗം കൂട്ടാൻ പുതിയ നാല് വാഹനങ്ങൾ കൂടി എത്തി. സംസ്ഥാന സർക്കാരിന്റെ 2025-26 വർഷത്തെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി അനുവദിച്ച മഹീന്ദ്ര ബൊലേറൊ വാഹനങ്ങളാണ് തൃശ്ശൂർ റൂറൽ ജില്ലയ്ക്ക് ലഭിച്ചത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്കും മൂന്ന് പോലീസ് സ്റ്റേഷനുകൾക്കുമായാണ് പുതിയ വാഹനങ്ങൾ ലഭിച്ചത്. കൈപമംഗലം, വലപ്പാട്, കൊരട്ടി എന്നീ പോലീസ് സ്റ്റേഷനുകൾക്ക് മഹീന്ദ്ര ബൊലേറൊ B4 മോഡൽ വാഹനങ്ങളും, ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് മഹീന്ദ്ര ബൊലേറൊ നിയോയുമാണ് […]
ഷൈജോ ജോസ് ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ്

ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 2026 – 2027 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ഷൈജോ ജോസ്, ജനറൽ സെക്രട്ടറി കിരൺ ശ്രീനിവാസൻ, ട്രഷറർ ലിന്റോ തോമസ്, ലേഡി വിംഗ് പ്രസിഡന്റായി വിൽജി ബിനോയ്, ജെ.ജെ. വിംഗ് പ്രസിഡന്റായി അഗ്നാ ഷൈജോ എന്നിവരെ തെരഞ്ഞെടുത്തു
മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
ശീ കൂടൽമാണിക്യ ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല പ്രശ്ന പരിഹാരമായി നടക്കുന്ന വിളിച്ചു ചൊല്ലി പ്രായശ്ചിത്തം

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല പ്രശ്നത്തിൽ പ്രതിപാദിച്ച പരിഹാര ക്രിയകളുടെ ഭാഗമായുള്ള വൈദികർ, ക്ഷേത്രേശർ, തന്ത്രിമാർ, മേൽശാന്തിമാർ, കമ്മിറ്റിയംഗങൾ, ക്ഷേത്രം ജീവനക്കാർ, ഭക്ത ജനങ്ങൾ എന്നിവർ ചേർന്നുള്ള *വിളിച്ചു ചൊല്ലി പ്രായശ്ചിത്തം* 2026 ജനുവരി 2ാം തിയതി,വെള്ളിയാഴ്ച ഉച്ചപൂജയ്ക്കു ശേഷം നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേമന അനി പ്രകാശ് നമ്പൂതിരിപാട് നേതൃത്വം നൽകി. കൈമുക്ക് വൈദികൻ നാരായണൻ നമ്പൂതിരിപ്പാട്, പന്തൽ വൈദികൻ ശങ്കരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി ഹരി നമ്പൂതിരി, പുത്തിലത്ത് നീലകണ്ഠൻ […]
കാട്ടൂർ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി

കാട്ടൂർ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി. വൈകിട്ട് 5 30ന് നടന്ന ചടങ്ങിൽ എടത്തിരിത്തി ഫറോന വികാരി ഫാ. ജോഷി പാല്യാക്കര കൊടിയുയത്തി .തിരുനാളിനോടനുബന്ധിച്ച് ഇറക്കുന്ന സപ്ലിമെന്റിന്റെ പ്രകാശന കർമ്മവും ജോഷി പാലിയേക്കര നിർവഹിച്ചു .ദേവാലയ വികാരി ഫാദർ ജിൻ്റോ വേരംപിലാവ് സഹകാർമികത്വം വഹിച്ചു. ജനുവരി 1, 2 തീയതികളിലാണ് തിരുനാൾ ആഘോഷിക്കുന്നത്
സി.പി.ഐ മാള മണ്ഡലം കമ്മിറ്റി അംഗം ഇ.കെ. അനിലന്‍ രാജിവെച്ചു

സി.പി.ഐ മാള മണ്ഡലം കമ്മിറ്റി മെമ്പര്‍ ഇ.കെ. അനിലന്‍ സി പി ഐ യില്‍ നിന്ന് രാജിവെച്ചു സി എം പി ലേയ്ക്ക് പോകുന്നതായി ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
നിര്‍മ്മലം പദ്ധതിക്ക് ജനുവരി 1ന് തുടക്കം

കേരള ടാക്‌സ് പ്രാക്ട്രീഷണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വന്തം വീടിന് മുന്നിലുള്ള റോഡരിക് സ്വയം വൃത്തിയാക്കുന്ന പരിസരം നിര്‍മ്മലം പദ്ധതിയ്ക്ക് ജനുവരി 1ന് തുടക്കമാകും
നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് തൃശൂർ ജില്ലാതല ഉദ്ഘാടനം

കടുപ്പശ്ശേരി ജി.യു.പി.എസ് സ്കൂളിൽ നടന്ന നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് തൃശൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണന് അഭിനന്ദനങ്ങൾ
കയ്പമംഗലം കാളമുറിയിൽ വാഹനാപകടം

കയ്പമംഗലം കാളമുറിയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്കേറ്റു.