ആംബുലൻസും, കാറും കൂട്ടിയിടിച്ച് അപകടം

തൃശൂർ കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും, കാറും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു
സൗജന്യ കർക്കടക ഔഷധ കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

ആറാട്ടുപുഴയിൽ ജീവനിയുടെ നേതൃത്വത്തിൽ സൗജന്യ കർക്കടക ഔഷധ കഞ്ഞിക്കൂട്ട് വിതരണം ചെയ്തു
രണ്ട് പേർക്ക് കുത്തറ്റു

മദ്യപാനത്തെ തുടർന്ന് തർക്കം ഇരിങ്ങാലക്കുട കനാൽ ബേയ്സിൽ രണ്ട് പേർക്ക് കുത്തറ്റു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ബന്ധുക്കൾ ഒരുമ്മിച്ചിരുന്നുള്ള മദ്യപാനത്തിനിടെ തർക്കം നടക്കുകയും കത്തികുത്തിൽ എത്തികയുമായിരുന്നു. ഇരിങ്ങാലക്കുട സ്വദേശികളായ അരിക്കാട്ട് പറമ്പിൽ വീട്ടിൽ ഹിരേഷ് (39) സന്ദീപ് (45) എന്നിവർക്കാണ് കുത്തേറ്റത്. ഇരിങ്ങാലക്കുട പോലീസ് എത്തി ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി
കേരള കോൺഗ്രസ് പൂമംഗലം മണ്ഡലസമ്മേളനം ആഗസ്റ്റ് 10 ഞായറാഴ്ച്ച

കേരള കോൺഗ്രസ് പൂമംഗലം മണ്ഡലസമ്മേളനം ആഗസ്റ്റ് 10 ഞായറാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
മധുരം ജീവിതം’ ഓണാഘോഷം

ഇരിങ്ങാലക്കുട ഈ വർഷത്തെ ഓണം ‘മധുരം ജീവിതം’ ലഹരിവിമുക്ത ഓണമായി ആഘോഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ, ആർ ബിന്ദു പറഞ്ഞു. സമൂഹം നേരിടുന്ന ഏറ്റവും ആപല്ക്കരവും മാരകവുമായ വിപത്തായ ലഹരിയ്ക്കെതിരെ ഇരിങ്ങാലക്കുടയിലെ ആബാലവൃദ്ധം ജനതയെ അണിനിരത്തിയാവും ഈ ഓണനാളുകളിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം ഉത്‌സവമായ വർണ്ണക്കുടയുടെ സ്‌പെഷ്യൽ എഡിഷൻ അരങ്ങേറുക – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയിൽ തുടക്കമിട്ട മധുരം ജീവിതം ലഹരിമുക്തി അവബോധരൂപീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ‘മധുരം ജീവിതം’ ലഹരിവിമുക്ത ഓണം. ഓണംകളി മത്സരം, ഇരിങ്ങാലക്കുട […]
കാർ തനിയെ നിരങ്ങി നീങ്ങി ഇടിച്ച് അപകടം

ഇരിങ്ങാലക്കുടയിൽ അക്ഷയ കേന്ദ്രത്തിലേയ്ക്ക് കയറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ തനിയെ നിരങ്ങി നീങ്ങി ഇടിച്ച് അപകടം
കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ്ങ് സ്‌കൂള്‍

പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ്ങ് സെന്ററില്‍ കൂടുതല്‍ സാമ്പത്തിക വരുമാനം ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ്ങ് സ്‌കൂള്‍ വരുന്നു
ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

ഇരിങ്ങാലക്കുടയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. എടക്കുളം സ്വദേശി വില്ലമംഗല്ലത്ത് ബാബുവിൻ്റെയും സിന്ധുവിൻ്റെയും മകൻ രാഹുൽ (23) ആണ് അപകടത്തിൽ മരണപ്പെട്ടത്.ചൊവ്വാഴ്ച്ച രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. മൂന്ന്പിടിക ഇരിങ്ങാലക്കുട റൂട്ടിൽ കെ എസ് ഇ ലിമിറ്റഡ് കമ്പനിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. രാഹുൽ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നി നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിയുകയായിരുന്നുവെന്ന് നാട്ടുക്കാർ പറഞ്ഞു. അപകടത്തിൽ ഗുരുതര പരിക്കേറ്റ രാഹുലിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കില്ലും ജീവൻ രക്ഷിക്കാൻ ആയില്ല
കെട്ടിടം തകര്‍ന്ന് വീണ് അപകടം

ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം.ചൊവ്വാഴ്ച്ച രാത്രിയാണ് അപകടം നടന്നത്
പ്രതിഷേധ ധർണ്ണ

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അപമാനിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ്ണ ഇരിങ്ങാലക്കുടയിൽ ഡെപ്യൂട്ടി ചെയർമാൻ തോമസ്സ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു