ക്രൈസ്റ്റ് കൊമേഴ്സ് അസോസിയേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കൊമേഴ്സ് ( ഫിനാൻസ്) അസോസിയേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രമുഖ ധനകാര്യ വിദഗ്ദനും ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റും, ഇക്വിറ്റി റിസർച്ച് ധനകാര്യ സ്ഥാപനത്തിൻ്റെ ഡയറക്ടറും, പൂർവ വിദ്യാർത്ഥിയുമായ ശ്രീ രതീഷ് രാമകൃഷ്ണൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ.ഡോ .ജോളി ആൻഡ്രൂസ് CMI യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാശ്രയ വിഭാഗം കോർഡിനേറ്റർ ഡോ . ടി വിവേകാനന്ദൻ, പ്രൊഫ.കെ.ജെ ജോസഫ്, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ നൈല, കൊമേഴ്സ് അസോസിയേഷൻ സെക്രട്ടറി ശ്രുതി. വി. എസ് എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ വി. സന്ധ്യ പരിപാടികൾക്ക് നേതൃത്വം നൽകി