കുട്ടംകുളം നവീകരണം പുരോഗമിക്കുന്നു – ചുറ്റുമതിൽ പൊളിച്ചു നീക്കുന്ന പ്രവർത്തിക്കു തുടക്കമായി
സംസ്ഥാന ബജറ്റിൽ തുകവകയിരുത്തി നിർമ്മാണം ആരംഭിച്ച കുട്ടംകുളം നവീകരണ പ്രവൃർത്തികൾ പുരോഗമിക്കുകയാണ്. കുളത്തിന്റെ വടക്കേ ഭാഗത്തെ മതിലിനോട് ചേർന്ന് മരങ്ങളും കുട്ടിക്കാടുകളും വൃത്തിയാക്കി പഴയ ബലക്ഷയം സംഭവിച്ച മതിൽക്കെട്ട് പൊളിച്ചു മാറ്റുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കുളത്തിന്റെ തെക്ക് വടക്കുഭാഗങ്ങളിലെ മതിലുകൾ പൊളിച്ചു മാറ്റുന്ന പ്രവർത്തികൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണവും ഉണ്ടാകും. ഊരാളുങ്കൽ ലേബർ കോപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന നിർമ്മാണ പ്രവൃർത്തികൾ വരുന്ന മാർച്ച് മാസത്തിന് മുൻപായി തീർക്കാനാണ് ലക്ഷ്യമിടുന്നത്