IJKVOICE

ബിജെപി മാർച്ച്

കാറളം പഞ്ചായത്ത് ദുർഭരണത്തിനെതിരെ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിച്ചു

വയോധിക സമരം നടത്തി

കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സയ്ക്ക് പോലും ലഭിക്കാത്തതിനെ തുടർന്ന് വയോധിക ബാങ്കിൽ കുത്തിയിരിപ്പ് സമരം നടത്തി

പ്രതിഷേധ ധർണ്ണ നടത്തി

ഠാണ ചന്തകുന്ന് വികസനം മെല്ലേ പോക്ക് നയത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ധർണ്ണ നടത്തി

13 വർഷം തടവിനും പിഴയ്ക്കും ശിക്ഷ വിധിച്ചു

15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം തടവിനും പിഴയ്ക്കും ശിക്ഷ വിധിച്ചു.* ഇരിഞ്ഞാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതു മോഹൻ വിധി പ്രസ്താവിച്ചത്. 15 വയസ്സുകാരാനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഇരിങ്ങാലക്കുട (വിമല ഭവന് അടുത്ത്) സ്വദേശി വട്ടപറമ്പിൽ വീട്ടിൽ സഞ്ജീവ് 63 വയസ് എന്നയാളെയാണ്ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ […]

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത നക്ഷത്രം വി.എസ് അച്യുതാനന്ദന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അന്തരിച്ചു. നൂറ്റിരണ്ടാം വയസ്സിലായിരുന്നു പോരാട്ടങ്ങള്‍ രാകിമിനുക്കിയ ആ ജ്വലിക്കുന്ന ജീവിതത്തിന് തിരശ്ശീല വീണത്.മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂണ്‍ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ഓടെയായിരുന്നു […]

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂര്‍ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. ഇന്നലെ പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്താണ് സംഭവം.വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ഉണ്ടായ തര്‍ക്കമാണ് പകയിലേക്കും കൊലപാതകത്തിലും കലാശിച്ചത്. വാക്കുതര്‍ക്കത്തിനും കയ്യാങ്കളിക്കും പിന്നാലെ ബാറില്‍ നിന്നും പുറത്തിറങ്ങി തൃശൂരിലേക്ക് പോയ പ്രതി നഗരത്തില്‍ നിന്നും കത്തി വാങ്ങി തിരിച്ചുവരികയായിരുന്നു. തൃശൂരില്‍ നിന്നും മദ്യപിച്ചാണ് പ്രതി ബാറിലേക്ക് എത്തിയതെന്നാണ് […]