സംസ്ഥാന സിഎല്‍സി നേതൃത്വ സംഗമം സംഘടിപ്പിച്ചു

സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്ര- ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട: സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്രയെന്നും ജനങ്ങള്‍ തങ്ങളിലര്‍പ്പിച്ച ഉത്തരവാദിത്വം കാത്തൂ സൂക്ഷിക്കുവാന്‍ നേതൃത്വ നിരയലുള്ളവര് പ്രതിജ്ഞാബന്ധരാകണമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. സംസഥാന സിഎല്‍സിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളായവര്‍ക്ക് സംഘടിപ്പിച്ച സ്വീകരണവും നേതൃത്വ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. ജനങ്ങളുമായുള്ള സൗഹൃദം നിലനിര്‍ത്തണം. മൂല്യങ്ങള്‍ കൈവിടാതെ അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുവാന് പരിശ്രമിക്കുകയും വേണമെന്നും ബിഷപ്പ് കൂട്ടിചേര്‍ത്തു. എറണാകുളം ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞടുത്ത […]
അമ്മന്നൂർ ഗുരുകുലം കൂടിയാട്ട മഹോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തില്‍ പന്ത്രണ്ട് ദിവസമായി നടന്നുവന്ന കൂടിയാട്ട മഹോത്സവം കല്യാണസൗഗന്ധികം കൂടിയാട്ടത്തോടെ സമാപിച്ചു
ഒളിമ്പ്യൻ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ 18 മുതൽ.

ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരന്റെ സമരണാർത്ഥം ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ്സി ഇരിഞ്ഞാലക്കുടയുടെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട മുൻസിപ്പൽ സ്റ്റേഡിയത്തിൽ 18 മുതൽ 25-ാം തീയതി വരെ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ സ്കൂൾ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി കയ്പമംഗലം വഴിയമ്പലം കിഴക്ക് കുറ്റിക്കാട്ട് ക്ഷേത്രത്തിനടുത്ത് തട്ടാർകുഴി വീട്ടിൽ സുബീറിന്റെ മകൻ അമീർഅലി (17) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥി സ്കൂളിൽ എത്തിയിരുന്നില്ല. കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ കയ്പമംഗലം പോലീസിൽ അറിയിക്കാനായി സ്റ്റേഷനിൽ എത്തിയിരുന്നു. ഈ സമയത്താണ് കുട്ടിയുടെ മരണവിവരം എത്തുന്നത്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു
ടിപ്പർ ഡ്രൈവറെ ആക്രമിച്ചു

ടിപ്പർ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡി പ്രവീണും കൂട്ടാളിയും റിമാന്റിൽ
ലൈംഗീകാതിക്രമം

ഒമ്പത് വയസ്സുക്കാരനെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് 6 വർഷം കഠിനതടവും പിഴയും ഇരിഞ്ഞാലക്കുട:- 9 വയസ്സു പ്രായമുള്ള ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസ്സിൽ പ്രതിയ്ക്ക് 6 വർഷം കഠിനതടവും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹൻ വിധി പ്രസ്താവിച്ചു. 2023 മെയ് മാസം 3 നും ആയതിനു മുമ്പുള്ള ദിവസങ്ങളിലും ആൺകുട്ടിയെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് വലപ്പാട് പോലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ പ്രതിയായ നാട്ടിക സ്വദേശിയായ […]
കരുവന്നൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ഇരിങ്ങാലക്കുട : കരുവന്നൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുവന്നൂര്‍ രാജ കമ്പനിയ്ക്ക് സമീപം ശനിയാഴ്ച്ച പുലര്‍ച്ചേ 12.05 ടെയാണ് അപകടം നടന്നത്.സ്കൂട്ടര്‍ യാത്രികനായ വല്ലച്ചിറ മോസ്ക്കോ നഗര്‍ സ്വദേശി പൂവത്തിങ്കല്‍ ശിവന്റെ മകന് അക്ഷയ് (19) ആണ് അപകടത്തില്‍ മരിച്ചത്.തൃശ്ശൂര്‍ ഭാഗത്ത് നിന്നും ഇരിങ്ങാലക്കുട ഭാഗത്തേയ്ക്ക് പോവുകയായിരുന്ന അക്ഷയ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിരെ വന്നിരുന്ന ലോറിയുമായി കരുവന്നൂര്‍ പനംങ്കുളം റോഡിന് സമീപം കൂട്ടിയിടിച്ചാണ് അപകടം നടന്നത്.അക്ഷയെ ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കില്ലും ജീവന് […]
വളർത്തുമൃഗങ്ങളെ ആക്രമിച്ചു

ഇരിങ്ങാലക്കുട: മുൻ നഗര സഭ ചെയർമാനും കെഎ സ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന തെക്കേ അങ്ങാടി കുറ്റിക്കാട്ട് അക്കരക്കാരൻ വീട്ടിൽ അഡ്വ.എ.പി.ജോർജ് (90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. കെഎസ്ഇ കമ്പനിയുടെ സുഗമമായ നടത്തിപ്പിനു ചുക്കാൻ പിടിച്ച് ഏറ്റവും ഒടുവിലായി വിരമിച്ച സ്ഥാപക ഡയറക്ടർമാരിലൊരാളാണ്. 1994 മുതൽ കെഎസ്ഇ കമ്പനിയുടെ ഡയറക്ടർ ആൻഡ് ലീഗൽ അഡ്വൈസറായും 2015 മുതൽ എക്സിക്യുട്ടീവ് ഡയറക്ടറായും 2018 മുതൽ 2021 വരെ മാനേജിംഗ് ഡയറക്ടറായും […]
കുറുനരിക്കൂട്ടം വളർത്തുമൃഗങ്ങളെ ആക്രമിച്ചു

ഇരിങ്ങാലക്കുട : കുറുനരിക്കൂട്ടം വളർത്തുമൃഗങ്ങളെ ആക്രമിച്ചുപടിയൂർ പത്തനങ്ങാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കുറുനരിക്കൂട്ടം വളർത്തു മൃഗങ്ങളെ ആക്രമിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മേഖലയിൽ കുറുനരികളുടെ ആക്രമണം ഉണ്ടായത്. കമ്പനി പറമ്പിൽ രമേഷിന്റെ 5 എരുമകളെ കടിച്ച് പരുക്കേൽപിച്ചു.പിന്നീട് കുറ്റിക്കാട്ടിൽ മറഞ്ഞ ഇവ സന്ധ്യയോടെ വീണ്ടും എത്തി നാല് വളർത്തു നായ്ക്കളെയും ഒരു പശുവിനെയും ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു. വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ കുറുനരികളുടെ കടിയേറ്റ മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി.മേഖലയിൽ കുറുനരി ശല്യം കൂടുതലാണെന്നും ഇവയെ പിടികൂടാൻ […]
എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ പ്രതിഷേധിച്ചു

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനതിരെ ചില സംഘടിതവിഭാഗങ്ങൾ നടത്തുന്ന ആക്രമണത്തിൽ എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ പ്രതിഷേധിച്ചു. ഇരിങ്ങാലക്കുട പൂതം കുളം മൈതാനിയിൽ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനത്തിൽ വനിതാ സംഘം പ്രവർത്തകർ അടക്കം നൂറുകണക്കിന് യോഗം പ്രവർത്തകർ പങ്കെടുത്തു തുടർന്ന് ആൽത്തറ ക്കൽ ചേർന്ന പ്രതിഷേധയോഗം യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാകുളം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി.യോഗം ജനറൽ സെകട്ടറി വെള്ളാപ്പള്ളി നടേശൻ വിളിച്ചു പറയുന്ന സമൂഹസത്യങ്ങൾ കേൾക്കുമ്പോൾ അദ്ദേഹത്തെ വർഗ്ഗീയ വാദിയാക്കി ചിത്രീകരിക്കുവാൻ ശ്രമിച്ചാൽ […]