IJKVOICE

സ്വർണം കരസ്ഥമാക്കി അപർണ ഉണ്ണികൃഷ്ണൻ

ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിൽ ട്രിപ്പിൾ സ്വർണം കരസ്ഥമാക്കി കാറളം സ്വദേശി അപർണ ഉണ്ണികൃഷ്ണൻ. ഭരതനാട്യം, കേരളനടനം, നാടോടിനൃത്തം എന്നിവയിലാണ് അപർണ ഒന്നാം സ്ഥാനം നേടിയത്. കാറളം കൊല്ലയിൽ ഉണ്ണികൃഷ്ണൻ്റെയും രമ്യയുടെയും മകളായ അപർണ ഇരിങ്ങാലക്കുട സെൻ്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കോഴിക്കോട് കലാക്ഷേത്ര അമൽനാഥിൻ്റെ കീഴിലാണ് അപർണ നൃത്തം അഭ്യസിച്ച് വരുന്നത്